കഴുക്കൂട്ടത്തില്‍ നിന്ന് കാണാതായ ബാലികയെ തിരകെയെത്തിച്ചു; സിഡബ്ല്യുസി പ്രത്യേക സിറ്റിംഗ് നടത്തും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ പോലീസിൽ നിന്നും കുട്ടിയെ സി ഡബ്ല്യു സി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്. തുടർനടപികൾ തീരുമാനിക്കുന്നതിനായി സി ഡബ്ല്യു സി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കുട്ടിയെ വിശദമായി കേൾക്കും.
കുട്ടി വീട് വിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്നും നിരന്തരം മർദ്ദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി കേൾക്കും. കുട്ടിയിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി സി ഡബ്ല്യു സിയുടെ മുൻപിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടർനടപടി.

ശേഷം കുട്ടിയെ മാതാപിതാകൾക്കാെപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേത്ത് മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കും. തുടർന്ന് കുട്ടിയുടെ വൈദ്യ പരിശോധനകൾക്ക് ശേഷം മജിസ്ട്രേറ്റിന് മുൻപിൽ കൊണ്ട് പോയി മൊഴി രേഖപ്പെടുത്തും. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും തുടർ പഠനത്തിന് ആവശ്യമായ നടുപടികൾ സ്വീകരിക്കുമെന്നും ഡി ഡബ്ല്യു സി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആണ് വീട്ടുകാരിയുമായി പിണങ്ങി ബാഗിൽ വസ്ത്രങ്ങളും തുച്ഛമായ തുകയുമായി കുട്ടി വീട് വീട്ടിറങ്ങിയത്. രാവിലെ സഹോദരിയുമായി വഴിക്കിട്ടപ്പോൾ അമ്മ ശകാരിച്ചിരുന്നു,ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ടിറങ്ങിയത് എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസിനെത്തിയത്.
തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെത്തിയ കുട്ടി ട്രെയിനിൽ കയറിയെന്ന് വിവരം ലഭിച്ചതോടെ പോലീസ് കന്യാകുമാരിയിലും നാഗർകോവിലിലും തിരച്ചിൽ നടത്തി. കുട്ടിയെ പിറ്റേന്ന് വൈകീട്ട് വിശാഖപട്ടണത്ത് നിന്ന് മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്.












Click it and Unblock the Notifications