തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണോ? കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കടകംള്ളി സുരേന്ദ്രന്‍ രംഗത്ത്. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത് ബിജെപിയെ സന്തോഷിപ്പിക്കാനാണോ എന്നും കടകംപള്ളി ചോദിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി പോലീസ് കാണിച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കടകംപ്പള്ളി പറഞ്ഞു. അതേസമയം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷം തുടരുകയാണ്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വോട്ടിംഗ് തടസ്സപ്പെടുത്താന്‍ വേണ്ടിയാണ് ഈ സംഘര്‍ഷമെന്നാണ് കടകംപള്ളി ആരോപിക്കുന്നത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

കാട്ടായിക്കോണത്ത് ഇന്ന് രാവിലെയാണ് സംഘര്‍ഷം ആരംഭിച്ചത്. അത് വൈകുന്നേരവും തുടരുകയാണ്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും ഇവര്‍ തല്ലിത്തകര്‍ത്തു. വാഹനം മാറ്റാന്‍ ഇതിനിടെ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ഇതിന് അനുവദിച്ചില്ല. ഇതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രന്‍ സ്ഥലത്തെത്തി. അക്രമികളെയല്ല, മറിച്ച് പ്രദേശവാസികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കടകംപള്ളി ആരോപിക്കുന്നത്.

Recommended Video

cmsvideo
വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം | Oneindia Malayalam

അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത സുരക്ഷ തന്നെ പോലീസ് ഇവിടെ ഒരുക്കിയിട്ടുണ്ട്. ബൂത്ത് ഏജന്റുമാരെ സിപിഎം ആക്രമിച്ചെന്ന് നേരത്തെ ബിജെപി പരാതി നല്‍കിയിരുന്നു. സ്ത്രീകളെ അടക്കം ആക്രമിച്ചെന്നാണ് ബിജെപി ആരോപണം ഉന്നയിച്ചത്. ഇതില്‍ ഒരാള്‍ക്ക് പരിക്കുണ്ടെന്നും പറഞ്ഞിരുന്നു. അതിന് ശേഷമാണ് അക്രമം നടന്നത്. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തിയാണ് രാവിലെ പ്രശ്‌നം പരിഹരിച്ചത്. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

തൃശൂരില്‍ വോട്ട് ചെയ്യാന്‍ പോകേണ്ടിയിരുന്ന ശോഭ അതെല്ലാം റദ്ദാക്കിയാണ് സംഭവ സ്ഥലത്തേക്ക് വന്നത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഫ്ക്‌സ് ബോര്‍ഡുകള്‍ അടക്കം തകര്‍ത്തെന്നാണ് ശോഭ ആരോപിച്ചു. അഞ്ച് പരാതികളാണ് ഇത് സംബന്ധിച്ച് ബിജെപി നല്‍കിയത്. കടകംപള്ളി സുരേന്ദ്രന്‍ ഒരു വിഭാഗം പോലീസുകാരുടെ പിന്തുണയോടെയാണഅ ആക്രമണം നടത്തുന്നതെന്നും ശോഭ ആരോപിച്ചിരുന്നു.

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
kazhakootam assembly election 2021:kadakampally surendran says police is working for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X