Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്തെ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്';മുട്ടിടിച്ച് ബിജെപി..കുമ്മനത്തെ മാറ്റും..'വിഐപി' ഇറങ്ങും?

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് ഉറപ്പിക്കാനുള്ള കൊണ്ടുപിടിച്ചുള്ള പോരാട്ടത്തിലാണ് മുന്നണികൾ.ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന തലസ്ഥാനത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ പല അട്ടിമറികളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തേ സ്വാധീനം ഉണ്ടായിരുന്ന മണ്ഡലം എന്തുവിലകൊടത്തും പിടിച്ചെടുക്കാൻ കോൺഗ്രസും തുനിഞ്ഞിറങ്ങിയതോടെ മണ്ഡലം നിലനിർത്താൻ അറ്റകൈ തന്നെ പ്രയോഗിക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. പുതിയ വിവരങ്ങളിലേക്ക്

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

ഞെട്ടിച്ച വിജയം

ഞെട്ടിച്ച വിജയം

സംസ്ഥാനത്ത് ബിജെപി ചരിത്രം കുറിച്ച തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. അന്നാണ് ആദ്യമായി പാർട്ടി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്നത്. മുതിർന്ന നേതാവ് ഒ രാജഗോപാലിലൂടെയായിരുന്നു സിപിഎമ്മിൽ നിന്ന് ബിജെപി മണ്ഡലം പിടിച്ചെടുത്തത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

നേമം നിലനിർത്താൻ

നേമം നിലനിർത്താൻ

രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി സിപിഎമ്മിലെ വി.ശിവൻകുട്ടിക്ക് 59,142 വോട്ടുകൾ ലഭിച്ചു.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കേവലം 13860 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ഇത്തവണയും നേമം എന്തുവിലകൊടുത്തും നിലനിർത്താനാണ് ബിജെപി ഒരുങ്ങുന്നത്. ഇക്കുറിയും രാജഗോപാൽ തന്നെ മത്സരിക്കണമെന്ന ആഗ്രഹമാണ് പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെച്ചതെങ്കിലും അദ്ദേഹം മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചിരുന്നു.

കുമ്മനത്തെ മത്സരിപ്പിക്കാൻ

കുമ്മനത്തെ മത്സരിപ്പിക്കാൻ

ഇതോടെ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനെയാണ് ബിജെപി ഇവിടെ നിന്ന് പരിഗണിച്ചിരുന്നത്. കുമ്മനത്തിനായി ആർഎസ്എസും ആവശ്യം ഉയർത്തിയിരുന്നു. തുടർന്ന് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ മണ്ഡലത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ് രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ കുമ്മനത്തിന് പകരം മറ്റൊരു നേതാവിനെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

കടുപ്പിക്കാൻ കോൺഗ്രസ്

കടുപ്പിക്കാൻ കോൺഗ്രസ്

നേമത്ത് ഇക്കുറി പോരാട്ടം കടുപ്പിക്കാൻ ഇറച്ചിരിക്കുകയാണ് കോൺഗ്രസ്. മുൻപ് 5 തവണ വിജയിച്ച മണ്ഡലത്തിൽ യുഡിഎഫ് പിന്നിലേക്ക് പോയതിന് കാരണം സീറ്റ് ഘടകക്ഷികൾക്ക് നൽകിയതിനാലാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ .അതുകൊണ്ട് തന്നെ ഇക്കുറി സീറ്റ് ഏറ്റെടുത്ത് മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ നേമത്ത് അനായാസം വിജയിക്കാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

ഉമ്മൻചാണ്ടിയോ മുരളീധരനോ

ഉമ്മൻചാണ്ടിയോ മുരളീധരനോ

സാക്ഷാൽ ഉമ്മൻചാണ്ടിയേയോ വടകര എംപിയും മുൻ എംഎൽഎയുമായ കെ മുരളീധരനെയോ മത്സരിപ്പിച്ചാൽ മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടൽ കോൺഗ്രസിന് ഉണ്ട്. മത്സരിക്കാനായി ഉമ്മൻചാണ്ടിക്ക് മേൽ ഹൈക്കമാന്റ് സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും അദ്ദേഹം അതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരുന്നത്.

മത്സരം കടുക്കും

മത്സരം കടുക്കും

പുതുപ്പള്ളിയല്ലാതെ മറ്റൊരിടത്തേക്കും താൻ ഇല്ലെന്ന് ഉമ്മൻചാണ്ടി നിലപാട് എടുത്ത് കഴിഞ്ഞു. ഇതോടെ കെ മുരളീധരൻ മത്സരിക്കട്ടെയെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഉയർന്നിരിക്കുന്നത്. മത്സരിക്കാൻ തയ്യാറാണെന്ന് മുരളീധരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം മുരളീധരൻ മത്സരിക്കുകയാണെങ്കിൽ നേമത്ത് മത്സരം കടുക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

എല്ലാ വിഭാഗത്തിനിടയിലും

എല്ലാ വിഭാഗത്തിനിടയിലും

കുമ്മനം മത്സരിച്ചാൽ പിടിച്ച് നിൽക്കുക എളുപ്പമായേക്കില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. പ്രത്യേകിച്ച് കുമ്മനം മത്സരിക്കുന്നതിനോട് നേരത്തേ തന്നെ ബിജെപിയിലെ ഒരു വിഭാഗത്തിന് എതിർപ്പുകൾ കൂടി ഉള്ള പശ്ചാത്തലത്തിൽ. കുമ്മനത്തിന് എല്ലാ വിഭാഗത്തിനിടയിലും സ്വാധീനമില്ലെന്നാണ് പ്രാദേശിക തലത്തിൽ ഉയരുന്ന പരാതി.

മണ്ഡലം കൈവിടും

മണ്ഡലം കൈവിടും

വിഐപിയെ തന്നെ ഇറക്കിയില്ലേങ്കിൽ മണ്ഡലം കൈവിടുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ പോയേക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം മുരളീധരൻ മത്സരിച്ചാൽ അത് ബിജെപിക്ക് നേട്ടമേ ഉണ്ടാക്കൂള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കരുത്തരെത്തിയാൽ സിപിഎമ്മിന് ലഭിക്കേണ്ട ബിജെപി വിരുദ്ധ വോട്ടുൾ ഭിന്നിക്കുമെന്നും അത് ബിജെപിക്ക് സഹായമാകുമെന്നും നേതാക്കൾ പറയുന്നു.

വട്ടിയൂർക്കാവിൽ

വട്ടിയൂർക്കാവിൽ

അതേസമയം നേമത്ത് നിന്ന് കുമ്മനത്തെ മാറ്റിയാൽ അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചേക്കും. നേരത്തേ 2016 ലും 2011 ലും വട്ടിയൂർക്കാവിൽ നിന്നാണ് കുമ്മനം നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ മണ്ഡലത്തിൽ അദ്ദേഹത്തിന് സാധിച്ചിരുന്നു.

രണ്ടാം സ്ഥാനത്ത് എത്തി

രണ്ടാം സ്ഥാനത്ത് എത്തി

2011 ലെ തിരഞ്ഞെടുപ്പിൽ മുരളീധരൻ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയപ്പോൾ ഇടത് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2016 ലും രണ്ടാം സ്ഥാനം നിലനിർത്താൻ കുമ്മനത്തിന് സാധിച്ചിരുന്നു.

അന്തിമ തിരുമാനം

അന്തിമ തിരുമാനം

നിലവില് വിവി രാജേഷിനെയാണ് വട്ടിയൂർക്കാവിലേക്ക് ബിജെപി പരിഗണിക്കുന്നത്. അതേസമയം കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമേ ബിജെപിയും ഇത് സ്ഥാനാർത്ഥികളെ മാറ്റണമോയെന്നത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളൂ.

നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+