Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്ത് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര്; സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ത്തി

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് നടക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍.തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ആര്‍ത്തിയുള്ളവരാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.നേമത്ത് മത്സരിച്ചാല്‍ നാണക്കേടാകുമെന്ന് കരുതിയാണ് ഉമ്മന്‍ചാണ്ടി പിന്മാറിയതെന്നും മുരളീധരന്‍ പറഞ്ഞു.ബിജെപി സ്ഥാനാര്‍ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ദില്ലിയില്‍ നടന്ന ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

02

'എല്‍ ഡി എഫും യുഡിഎഫും ഒന്നിച്ച് നില്‍ക്കുന്നത് ഒരു സീറ്റുള്ള ബിജെപിയെ പരാജയപ്പെടുത്താനാണ്.കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിത്വം ഊഹാബോഹങ്ങള്‍ മാത്രമാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും' - വി മുരളീധരന്‍ പറഞ്ഞു. ബിജെപിക്ക് ഏജന്റ്മാരില്ല, നേതാക്കന്മാരെയുള്ളൂ.കെ മുരളീധരനാണ് നേമത്തെ സ്ഥാനാര്‍ഥിയെങ്കില്‍ പിനെന്തിനായിരുന്നു പുരപ്പുറത്ത് കയറ്റലെന്നും മന്ത്രി പരിഹസിച്ചു.

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കാളിത്തം നല്‍കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുതിയ കേരളത്തിന്റെ വികസന മാതൃകയായി അവതരിപ്പിക്കാവുന്ന നിരവധി പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ ഇതുവരെ ഉണ്ടായ വികസനത്തില്‍ നിന്ന് വേറിട്ട വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്ന വ്യക്തമായ സൂചനയാണ് ഇ ശ്രീധരന്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥിപട്ടികയിലൂടെ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുളളവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖരുടെ നീണ്ടനിര സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+