വട്ടിയൂര്‍ക്കാവിലെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍?; പ്രകടനം, അവസാനം ട്വിസ്റ്റ് ഉണ്ടാവുമോ
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറികള്‍ കോണ്‍ഗ്രസില്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഇരിക്കൂറിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയും കെസി ജോസഫും അടങ്ങുന്ന സംഘം ഇന്ന് മണ്ഡലത്തില്‍ എത്തുന്നുണ്ട്. ഇതിനിടയില്‍ തന്നെയാണ് ശേഷിക്കുന്ന പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളിയായി തുടരുന്നത്. നേതാക്കള്‍ വേണമെന്നും വേണ്ടെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തകരുടെ പരസ്യ പ്രകടനങ്ങള്‍ പല മണ്ഡലങ്ങളിലും തുടരുകയാണ്. ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ വേണ്ടിയും റാലി നടന്നിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ സവിശേഷത.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

കല്പറ്റ, തവനൂര്‍
കല്പറ്റ, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ്, ധര്‍മ്മടം തുടങ്ങിയ ഏഴോളം സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. കല്പറ്റയില് ടി സിദ്ധീഖിന് സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ വയനാട് ജില്ലയില്‍ നിന്ന് തന്നേയുള്ള ഒരു നേതാവ് വേണമെന്ന ആവശ്യത്തില്‍ പ്രാദേശിക സ്ഥാനാര്‍ത്ഥിത്വം ഉറച്ച് നില്‍ക്കുന്നതാണ് പ്രതിസന്ധി.

തവനൂരില്‍ ഫിറോസ്
തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിച്ചേക്കും. കോണ്‍ഗ്രസിലുണ്ടായ സീറ്റ് തര്‍ക്കവും തനിക്കെതിരായി ഉയര്‍ന്ന പ്രതിഷേധവും കാരണവും താന്‍ മത്സര രഗംത്ത് നിന്ന് പിന്മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

പട്ടാമ്പിയില്‍ ആര്
ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ തവനൂരിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങി. എന്നാല്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഫിറോസ് കുന്നംപറമ്പിലിനെ നേതാക്കള്‍ വീണ്ടും സമീപിക്കുകയായിരുന്നു. പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടന് ഷൗക്കത്ത് വ്യക്തമാക്കിയതോടെയായിരുന്നു ഫിറോസിന് വീണ്ടും അവസരം ലഭിച്ചത്.

കെഎസ്ബിഎ തങ്ങളും
തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിന്റെ പേരിനൊപ്പം സിദ്ദിഖ് പന്താവൂരിന്റെ പേരും അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടാമ്പിയിലേക്ക് റിയാസ് മുക്കോളിയെ പരിഗണിച്ചേക്കും. എന്നാല്‍ സീറ്റിനായി ശക്തമായ സമ്മര്‍ദവുമായി കെഎസ്ബിഎ തങ്ങള്‍ ഇവിടെയുണ്ട്. കെഎസ്ബിഎ തങ്ങളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഡിസിസി ഭാരവാഹികളും ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളും രാജിവയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ആര്
കോണ്‍ഗ്രസില്‍ ഏറ്റവും വലിയ തര്‍ക്കവും അനിശ്ചിതത്വവും നിലനില്‍ക്കുന്ന ഒരു മണ്ഡലം വട്ടിയൂര്‍ക്കാവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വികെ പ്രകാശിലൂടെ സിപിഎം വിജയിച്ച മണ്ഡലം തിരിച്ച് പിടിക്കാന്‍ ആര് എന്നതിലാണ് ചര്‍ച്ച. ഗ്രൂപ്പ് സമവാക്യങ്ങളും സ്ത്രീ പ്രാതിനിധ്യവും ചര്‍ച്ചയാവുമ്പോള്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രാദേശിക എതിര്‍പ്പും ശക്തമാണ്.

ചാണ്ടി ഉമ്മന്‍ വേണം
വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന നേതാക്കളുടെ പ്രഖ്യാപനം കൂടി വന്നതോടെ ആകാംക്ഷയേറി. ഇതിനിടയിലാണ് വട്ടിയൂര്‍ക്കാവില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വരുന്നത്. കേവലം ഒരു അഭിപ്രായം എന്നതിനപ്പറും ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.

മണ്ഡലത്തില്‍ സജീവം
തിങ്കളാഴ്ച രാത്രിയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. ശാസ്തം മംഗലം മുതൽ വെളളയമ്പലം വരെയായിരുന്നു പ്രകടനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. പ്രവര്‍ത്തകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും അദ്ദേഹം സുപരിചിതനാണ്. അതിനാല്‍ അദ്ദേഹത്തിന് വിജയ സാധ്യതയുണ്ടെന്നുമാണ് പ്രവര്‍ത്തകരുടെ അവകാശവാദം. അവസാന നിമിഷം തങ്ങളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുമെന്ന് പ്രത്യാശയും അവര്‍ പങ്കുവെക്കുന്നു.

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി
ഇതോടെ വട്ടിയൂര്‍ക്കാവിലെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍ എത്തുമോയെന്ന അഭ്യൂഹവും ശക്തമായി. കെപി അനില്‍ കുമാര്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ കൊല്ലം സീറ്റ് പ്രതീക്ഷിച്ച പിസി വിഷ്ണുനാഥിന് അത് ലഭിക്കാതെ വന്നതോടെ അദ്ദേഹത്തെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുകയായിരുന്നു.

വനിതയാണെങ്കില്‍
എന്നാല്‍ ഇതിനിടയിലാണ് സീറ്റ് ലഭിക്കാത്തിനെ തുടര്‍ന്നുള്ള മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്റെ പ്രതിഷേധം ഉണ്ടാവുന്നത്. ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തില്‍ ഹൈക്കമാന്‍ഡിനും കടുത്ത അമര്‍ഷമുണ്ടായി. ഇതോടെയാണ് ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചത്.
Recommended Video

ജ്യോതി വിജയകുമാര്‍
ഹൈക്കമാന്‍ഡ് നിര്‍ദേശം വന്നതോടെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുന്നവരില്‍ ജ്യോതി വിജയകുമാറിന്റെ പേരും ഇടംപിടിച്ചു. കൂടുതല്‍ സീറ്റുകളില്‍ വനിതകള്‍ മത്സരിക്കട്ടേയെന്ന തീരുമാനം ഉണ്ടായാല്‍ ജ്യോതി വിജയകുമാറിന് അവസരം ലഭിച്ചേക്കും. ധര്‍മ്മടത്ത് പിണറായി വിജയനെതിരേയും ഒരു വനിതയെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications