നേമത്തെ കുമ്മനത്തിന്റെ തോല്‍വിയും ഒ രാജഗോപാലിന്റെ നിലപാടുകളും; തോല്‍വിക്ക് കാരണമായോ
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വച്ചുവപുലര്‍ത്തിയത്. 35 സീറ്റുകളില്‍ കൂടുതല്‍ കേരളത്തില്‍ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്ര പ്രവചിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ കയ്യുലുണ്ടായിരുന്നു ആകെയുള്ള ഒരു സീറ്റും പോയിക്കിട്ടി.
തുടക്കത്തില്‍ പാലക്കാട്, നേമം, തൃശൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ലീഡ് ഉയര്‍ത്തിയെങ്കിലും എവിടെയും ബിജെപിക്ക് വിജയിക്കാനായില്ല. നേമത്തെ പരാജയമാണ് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ നേമത്തെ പരാജയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാരണങ്ങള്‍ പുറത്തുവരുകയാണ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഒ രാജഗോപാലിന്റെ നിലപാട്
ആകെയുണ്ടായിരുന്ന നേമം സീറ്റ് നഷ്ടമായതിന് പിന്നില്‍ മുന്‍ എംഎല്‍എ ഒ രാജഗോപാലിന്റെ നിലപാടുകളുമാണെന്ന് സൂചന. അധികാരത്തിന്റെ അവസാന നാളുകളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ ഒ രാദഗോപാല്‍ നടത്തിയിരുന്നു. ഇത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

പാര്‍ട്ടി വിലക്കിയിരുന്നു
പാര്‍ട്ടി നിലപാടുകളില്‍ വ്യത്യസ്ത സമീപനം സ്വീകരിച്ചതിനെ തുടര്‍ന്ന് ഒ രാജഗോപാലിനോട് പരസ്യ പ്രസ്താവന നടത്തുന്നതില്‍ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് അദ്ദേഹം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരുപാട് പ്രസ്താവനകള്‍ നടത്തുകയുണ്ടായി. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന വിലയിരുത്തലുണ്ട്.

കുമ്മനം തന്റെ പിന്‍ഗാമിയല്ല
തിരഞ്ഞെടുപ്പ് അടുത്ത നാളുകളില്‍ കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയെന്ന് പറയാന്‍ കഴിയില്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. കൂടാതെ പാര്‍ട്ടിക്ക് പുറത്തുള്ള നിക്ഷ്പക്ഷ വോട്ടുകള്‍ കുമ്മനത്തിന് ലഭിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുരളീധരന്‍ ശക്തനായ നേതാവ്
കുമ്മനം രാജശേഖരന്‍ അനുഗ്രഹം തേടാന്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലമായതിനാല്‍ കുമ്മനം രാജശേഖരരന് സ്വന്തം നേതാവിന്റെ പ്രസ്താവനകളെ തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയായിരുന്നു.

മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങളെ രാജഗോപാല്‍ പല തവണ പ്രകീര്‍ത്തിച്ചിരുന്നു. ഇത് വിവാദമായിരുന്നു. താന്‍ പ്രതിപക്ഷത്താണെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്ന രീതിയില്ലെന്നും നല്ലത് ചെയ്താല്‍ അംഗീകരിക്കണമെന്നുമായിരുന്നു പ്രതികരണം.
ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications