ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്തത് ഇങ്ങനെ; തുണയായി കെ മുരളീധരനും, യുഡിഎഫ് വോട്ടില്‍ വര്‍ധന
തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെയായിരുന്നു ബിജെപി ഇത്തവണ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുക എന്നതിനപ്പുറം അഞ്ചിലേറേ സീറ്റുകള്‍ അധികമായി പിടിക്കാന്‍ കഴിയുമെന്ന് അവര്‍ ഇത്തവണ അടിയുറച്ച് വിശ്വസിച്ചു. ഒരു ഘട്ടത്തില്‍ തങ്ങളുടെ സഖ്യ ഇരട്ട അക്കം തികയ്ക്കുമെന്ന് വരെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കയ്യിലുള്ള നേമവും കൈവിട്ട ബിജെപി സംപൂജ്യരായി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രണ്ടിടത്ത് മത്സരിച്ച പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്തും പരാജയപ്പെടുകയും ചെയ്തു.

നേമം സീറ്റ്
നേമം സീറ്റ് ഇത്തവണ ഏത് സാഹചര്യത്തിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപി ഉറപ്പിച്ചത്. കഴിഞ്ഞ തവണ മണ്ഡലം പിടിച്ച ഒ രാജഗോപാലിന് പകരമായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ രംഗത്തിറക്കി പാര്‍ട്ടി മികച്ച മത്സരം കാഴ്ചവെക്കുകയും ചെയ്തു. പതിനായിരത്തിലേറെ വോട്ടായിരുന്നു മണ്ഡലത്തില്‍ കുമ്മനത്തിന് പാര്‍ട്ടി പ്രതീക്ഷിച്ചത്.
Recommended Video


കുമ്മനം രാജശേഖരന്‍
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായപ്പോള്‍ ബിജെപി കേന്ദ്രങ്ങലെ പോലും ഞെട്ടിച്ചുകൊണ്ട് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടു. ഇതോടെ രാജ്യത്ത് തന്നെ ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ള കേരത്തിലെ നിയമസഭയില്‍ ബിജെപിക്ക് വീണ്ടും അംഗങ്ങള്‍ ഇല്ലാതായി. വോട്ടുനിലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഇടിവാണ് ബിജെപിക്കുണ്ടായിരിക്കുന്നത്.

രാജഗോപാല്‍ വിജയിച്ചത്
2016 ലെ തിരഞ്ഞടെുപ്പില്‍ എല്‍ഡിഎഫിലെ വി ശിവന്‍കുട്ടിക്കെതിരെ 8671 വോട്ടിന്‍റെ ലീഡിനായിരുന്നു ഒ രാജഗോപാല്‍ വിജയിച്ചത്. അന്ന് ബിജെപിക്ക് 67813 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വി ശിവന്‍കുട്ടിക്ക് ലഭിച്ചത് 59142 വോട്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കേവലം 13860 വോട്ടിലേക്ക് പിന്തള്ളപ്പെട്ടതായിരുന്നു കഴിഞ്ഞ തവണത്തിലെ ജനവിധിയില്‍ ശ്രദ്ധേയം.

വി ശിവന്‍കുട്ടി
എന്നാല്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ വി ശിവന്‍കുട്ടി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. 5750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇടത് വിജയം. 55837 വോട്ടാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇത്തവണ ആകെ നേടിയത്. അതേസമയം ബിജെപിയുടെ വോട്ടില്‍ വലിയ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ലഭിച്ച വോട്ടുകള്‍
1032 പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പടെ 51888 വോട്ടാണ് ആകെ ലഭിച്ചത്. കഴിഞ്ഞ തവണത്തേതില്‍ പതിനയ്യായിരത്തിലേറെ വോട്ടിന്‍റെ വിജയം. അതേസമയം മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് സാധിച്ചുള്ളുവെങ്കിലും അദ്ദേഹം പിടിച്ച വോട്ടുകള്‍ ബിജെപിയുടെ പരാജയത്തില്‍ നിര്‍ണ്ണായകമായി.

കെ മുരളീധരന്‍
36524 വോട്ടുകളാണ് കെ മുരളീധരന് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ പതിനേയാഴിരത്തോളം വോട്ടിന്‍റെ കൂടുതല്‍. ഈ വോട്ടുകളുടെ കുറവ് കാണാന്‍ കഴിയുന്നതാവട്ടെ ബിജെപി വോട്ടുകളിലും. എല്‍ഡിഎഫ് ഭയപ്പെട്ടത് പോലെ ന്യൂനപക്ഷ വോട്ടുകളില്‍ ഇടിവുണ്ടാക്കാന്‍ കെ മുരളീധരന് സാധിച്ചില്ല. പക്ഷെ ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയില്‍ നിന്നും ചോര്‍ത്തിയത് അവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു.

തിരിച്ചടികള്‍
നേമം കൈവിട്ട ബിജെപി ഒരു ഘട്ടത്തില്‍ പാലക്കാട് വിജയം പ്രതീക്ഷിച്ചിരുന്നു. അവസാന നിമിഷം വരെ മുന്നേറിയ ഈ ശ്രീധരന്‍ ഒടുവില്‍ പരാജയപ്പെട്ടു. തൃശൂരില്‍ സുരേഷ് ഗോപി ഒരു ഘട്ടത്തില്‍ മുന്നില്‍ വന്നെങ്കിലും പിന്നോക്കം പോയി. രണ്ട് മണ്ഡലത്തില്‍ മത്സരിച്ച കെ സുരേന്ദ്രന്‍ ഒരിടത്തും ഒരിക്കല്‍ പോലം ലീഡ് നേടിയില്ല.












Click it and Unblock the Notifications