തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇനി മലേഷ്യയിലേക്കില്ല, ലോട്ടറി എടുക്കുന്നതും തുടരും': ബമ്പര്‍ ജേതാവ് അനൂപ് പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബമ്പര്‍ തിരുവനന്തപുരം ശ്രിവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനൂപിനാണ് അടിച്ചത്. രണ്ടര വയസുള്ള മകന്റെ സമ്പാദ്യക്കുടുക്കയില്‍ നിന്നും 50 രൂപ എടുത്ത് പണം തികച്ചാണ് അനൂപ് ലോട്ടറിയെടുത്തത്. ഒറ്റ ടിക്കറ്റ് മാത്രമാണ് അനൂപ് എടുത്തിട്ടുള്ളത്. ഓണം ബമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം നേടിയതിന്റെ സന്തോഷത്തിലാണ് അനൂപ്.

Recommended Video

cmsvideo
ഈ 25 കോടി എന്തു ചെയ്യും. അനൂപിന്റെ ചുട്ട മറുപടി കേട്ടോ | Kerala Onam Bumper Lotter
1

കൂലിപ്പണിക്കാരനായ അച്ഛന്‍ മരിച്ചതിന് ശേഷം ഓട്ടോ ഓടിക്കുകയാണ് അനൂപ്. സാമ്പത്തികമായി ഒരുപാട് പ്രശ്‌നങ്ങള്‍ അനൂപ് നേരിട്ടിരുന്നു. കടങ്ങള്‍ വീട്ടാന്‍ മലേഷ്യയില്‍ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കെയാണ് ലോട്ടറി അടിച്ചത്. ഇതിന് വേണ്ടി മുട്ടത്തറ സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നു. ഇനി വിദേശത്ത് പോകുന്നില്ലെന്നും ലോട്ടറി എടുക്കുന്നത് നിര്‍ത്താന്‍ പോകില്ലെന്നും അനൂപ് പറഞ്ഞു.

2

ഗുജറാത്ത് പിടിക്കാൻ രാഘവ് ഛദ്ദ; നിർണാക നീക്കവുമായി ആം ആദ്മി.. പഞ്ചാബിൽ പയറ്റിയ തന്ത്രംഗുജറാത്ത് പിടിക്കാൻ രാഘവ് ഛദ്ദ; നിർണാക നീക്കവുമായി ആം ആദ്മി.. പഞ്ചാബിൽ പയറ്റിയ തന്ത്രം

സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് അനൂപ്. 5000 രൂപവരെ അടച്ചിട്ടുണ്ട്. കയ്യില്‍ കാശില്ലാത്തതിനാല്‍ ഓണം ബമ്പര്‍ എടുക്കേണ്ടെന്ന് വിചാരിച്ച ആളാണ്. എന്നാല്‍ ശനിയാഴ്ച കയ്യില്‍ കുറച്ച് പൈസ വന്നതോടെയാണ് ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. ലോട്ടറി ഫലം ടിവിയില്‍ കണ്ടപ്പോള്‍ ഒരു നമ്പര്‍ മാറിപ്പോയെന്നാണ് വെപ്രാളത്തില്‍ തോന്നിയത്. എന്നാല്‍ ഭാര്യ മായ ഇത് സ്ഥിരീകരിക്കുകയായിരുന്നു.

3

ടിക്കറ്റ് അടിക്കുമെന്ന് കരുതിയൊന്നുമല്ല എടുത്തത്. അപ്രതീക്ഷമായി പോയി. അടിച്ചതിന്റെ സന്തോഷം മാത്രമാണ്. എന്ത് ചെയ്യണമെന്നൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്ന് അനൂപ് പറയുന്നു. മുന്‍പൊരിക്കല്‍ 5,000 രൂപ ടിക്കറ്റ് അടിച്ചിട്ടുണ്ടെന്നും ഇത്രയും വലിയ തുക ലഭിച്ചതിന്റെ ടെന്‍ഷനും ഉണ്ടെന്നും അനൂപ് പറഞ്ഞു.

4

കേരളത്തിലും ബിജെപിയുടെ 'ഓപ്പറേഷൻ താമര'?; ലക്ഷ്യം ഈ നേതാക്കൾ..ചർച്ച നടത്തികേരളത്തിലും ബിജെപിയുടെ 'ഓപ്പറേഷൻ താമര'?; ലക്ഷ്യം ഈ നേതാക്കൾ..ചർച്ച നടത്തി

അതേസമയം, 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടിയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. അതേസമയം, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. tg 270912 എന്ന നമ്പറിനാണ് സമ്മാനം. കോട്ടയം മീനാക്ഷി ഏജന്‍സിയുടെ പാലായിലുള്ള ബ്രാഞ്ചില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാപ്പച്ചന്‍ എന്നയാളാണ് ഈ ടിക്കറ്റ് വിറ്റത്.

'ഈ പപ്പുവിനൊപ്പമുള്ള യാത്ര!';പ്രിയങ്കയുടെ മകള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രത്തെ അധിക്ഷേപിച്ച് ബിജെപി നേതാവ്'ഈ പപ്പുവിനൊപ്പമുള്ള യാത്ര!';പ്രിയങ്കയുടെ മകള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രത്തെ അധിക്ഷേപിച്ച് ബിജെപി നേതാവ്

Thiruvananthapuram
English summary
Kerala Lottery Thiruvonam Bumper 2022: Winner Anoop Says He was Not going abroad for work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X