'എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ആകും കൊണ്ടുപോയത്'; ദുരൂഹതയുണ്ടെന്ന് ആര്യയുടെ ബന്ധു
തിരുവനന്തപുരം: അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ ദമ്പതികൾക്കാെപ്പം മരിച്ചനിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് മേലത്തൂമേലെ സ്വദേശി ആര്യ ബി നായരെ ഭീഷണിപ്പെടുത്തി ആകും വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് ബന്ധുക്കൾ. ആര്യയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയിരിക്കാം എന്ന സംശയമാണുള്ളത് എന്ന് ബന്ധു ഗിരിധര ഗോപൻ മനോരമ ഓൺവൈനിനോട് പറഞ്ഞു.

ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി, ഭർത്താവ് നവീൻ എന്നിവർക്കൊപ്പമാണ് ആര്യയെ ഹോട്ടൽ മുറിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉണ്ട് എന്നും പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും ബന്ധുക്കൾ പറയുന്നു. ആര്യയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ സാധ്യതയില്ല. അങ്ങനെ ഉണ്ടായാൽ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. സ്വാധീനം ചെലുത്തി കൊണ്ടുപോയിരിക്കാനാണ് സാധ്യത എന്നാണ് പറയുന്നത്.
ആര്യയെ തെറ്റദ്ധരിപ്പിച്ചതാകാനും സാധ്യതയുണ്ട്. രാവിലെ സ്കൂളിൽ ജോലിക്കായി പോയ ആര്യ മടങ്ങി വരാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. സ്കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസ്സിലാഇ. പിന്നീടാണ് അച്ഛൻ വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയതെന്നും ഗിരിധര ഗോപൻ പറഞ്ഞു.
ആര്യയുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പുറത്തുള്ളവരോട് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ലെന്നും വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു, ജൂൺ ആറിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നതെന്നും വീട്ടുകാർ വിവാഹം ക്ഷണിക്കുന്ന തിരക്കിലായിരുന്നുവെന്നും ആര്യയുടെ ഇഷ്ടത്തോടെയാണ് വിവാഹം തീരുമാനിച്ചതെന്നും ബന്ധുക്കൾ പറയുന്നു. പ്രതിശ്രുത വരനുമായി ആര്യ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണ് കാണപ്പെട്ടതെന്നും ബനധുക്കൾ പറയുന്നു.
മൂന്ന് പേരും മരിച്ച ഹോട്ടൽ മുറിയിൽ ബന്ധുക്കളുടെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തിയിരുന്നു. അരുണാചൽ പോലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. മൂന്ന് പേരുടെയും ബന്ധുക്കൾ അരുണാചലിലേക്ക് പോയി. വട്ടിയൂർക്കാവ് എസ് ഐ ഇന്ന് അരുണാചലിലെ റോയിലെത്തും.
ആത്മഹത്യ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമെ ആത്മഹത്യയായിരുന്നോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്ത വരികയുള്ളൂ എന്ന് പോലീസ് പറയുന്നു. മരിച്ച നവീനും ഭാര്യ ദേവിയും ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്രിയാണ് എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications