ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ആസിഡ് കഴിച്ച് മരിച്ചു
കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ആസിഡ് കുടിച്ച് മരിച്ചു. കല്ലാമത്ത് ഏഴാംമൂഴി തടത്തരികത്ത് വീട്ടിൽ ശിവാനന്ദനാണ് (55) ഭാര്യ നിർമ്മലയെ (47) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് സംഭവങ്ങൾക്ക് കാരണമെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.
'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്
മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരിക്കെ വീട്ടിലെത്തിയ ശിവാനന്ദൻ നിർമ്മലയെ കഴുത്തിൽ വെട്ടി വീഴ്ത്തുകയായിരുന്നു. നിർമ്മലയുടെ കഴുത്തിന്റെ വലതു വശത്താണ് വെട്ടേറ്റത്. വെട്ടേറ്റ നിർമ്മല തൽക്ഷണം മരിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ ശിവാനന്ദൻ ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ശിവാനന്ദനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഏഴു വർഷമായി നിർമ്മലയുമായി പിണങ്ങി കഴിയുകയായിരുന്ന ശിവാനന്ദൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ശിവാനന്ദനെ ഉപേക്ഷിച്ച് അടുത്തിടെ ഭാര്യ പോയതോടെ ഇയാൾ സഹോദരിയുടെ വീട്ടിലായിരുന്നു .

കഴിഞ്ഞദിവസം ശിവാനന്ദനും നിർമ്മലയും തമ്മിൽ കുടുംബകോടതിയിൽ നിലവിലുള്ള കേസ് കോടതി പരിഗണിച്ചപ്പോൾ വിവാഹമോചനത്തിന് അനുവദിക്കണമെന്ന് നിർമ്മല കോടതിയോട് അപേക്ഷിച്ചു. നിർമ്മലയ്ക്ക് പഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചെങ്കിലും ഇരുവരും തമ്മിൽ വസ്തു സംബന്ധമായ തർക്കമുണ്ടായിരുന്നു.
നിർമ്മലയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം സംസ്കരിച്ചു. ശിവാനന്ദന്റെ പോസ്റ്രുമോർട്ടം ഇന്ന് നടക്കും. മക്കൾ: ഷിനു, ബിജു. ആര്യനാട് സി.ഐ അജയനാഥ് കാട്ടാക്കട എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.












Click it and Unblock the Notifications