തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആംബുലൻസ് ഓടിച്ചത് നഴ്സ് ; വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. അപകട സമയം ആംബുലൻസ് ഓടിച്ചിരുന്നത് താനാണെന്നാണ് മെയിൽ നഴ്‌സായ ചെറുവക്കൽ സ്വദേശി അമൽ പറയുന്നത് .

ഡ്രൈവർ വിനീത് ക്ഷീണിച്ചതു കൊണ്ടാണ് താൻ വാഹനം ഓടിച്ചത് എന്നാണ് മെയിൽ നേഴ്സിന്റെ വിശദീകരണം. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

news

കട്ടപ്പനയിൽ രോഗിയെ വിട്ട ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ആംബുലൻസ് തലകീഴായി മറിയുകയും ബൈക്ക് യാത്രികൻ മരിക്കുകയും ചെയ്തിരുന്നു. പിരപ്പൻകോട് സ്വദേശി ഷിബുവാണ്(35 ) മരിച്ചത്. ഷിബുവിന്റെ മകൾ അലംകൃത (4) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്‌ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്‌

ഇടുക്കി കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡിൽ നിർത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസ് അറിയിച്ചത്.

യുട്യൂബറെ കാണാന്‍ 3 ദിവസം, 250 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെയുട്യൂബറെ കാണാന്‍ 3 ദിവസം, 250 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

അപകടം നടന്ന ഉടൻ ഡ്രൈവർ അടക്കം ഉള്ളവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം ആംബുലൻസ് ഡ്രൈവർ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു പോലീസീിനോട് പറഞ്ഞിരുന്നത്.

15 മിനുട്ട് ഊബറില്‍ യാത്ര ചെയ്തു, വാടക 32 ലക്ഷം; കിളിപാറി യുവാവ്; പക്ഷേ കാരണമുണ്ട്!!15 മിനുട്ട് ഊബറില്‍ യാത്ര ചെയ്തു, വാടക 32 ലക്ഷം; കിളിപാറി യുവാവ്; പക്ഷേ കാരണമുണ്ട്!!

പിന്നീട് നടത്തിയ അന്വേഷണത്തിലും സസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് വാഹനം ഓടിച്ചത് ഒപ്പം ഉണ്ടായിരുന്ന ആളാണെന്ന് സൂചമന ലഭിച്ചത്. ഇതിന് പിന്നാലെയാണ് കൂടെ ഉണ്ടായിരുന്ന മെയിൽ നേഴ്‌സാണ് വാഹനം ഓടിച്ചത് എന്ന് മനസ്സിലായത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുന്നു,

Thiruvananthapuram
English summary
Thiruvananthapuram: Man died after being hit by an ambulance in Venjaramoodu; The vehicle was driven by male nurse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X