കെഎസ്ഇബി ജീവനക്കാർക്കതിരെ പരാതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ബിജു പ്രഭാകർ
തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിച്ചതായി ആരോപണം. വർക്കല ആയിരൂർ സ്വദേശി പറമ്പിൽ രാജീവ് അയിരൂർ പോലീസിൽ പരാതി നൽകിയതാണ് കുടുംബത്തിന് വൈദ്യുതി നഷേധിക്കാൻ കാരണം എന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ കെ എസ് ഇ ബി വിജിലൻസ് അന്വേഷണത്തിന് കെ എസ് ഇ ബി എം ഡി ബിജു പ്രഭാകർ ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതി മീറ്ററിൽ നിന്ന് തീ ആളിപ്പടർന്നു.

ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. രാജീവ് കുടുംബത്തെ വിളിച്ചുണർത്തി വീടിന് പുറത്തിറക്കി. തുടർന്ന് കെടാകുളം വൈദ്യതുതി സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചു. അരമണിക്കൂർ കഴിഞ്ഞാണ് രണ്ട് ലൈൻമാന്മാർ എത്തിത്. എന്നാൽ ജീവനക്കാർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്
വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കാൻ ആവശ്യപ്പെട്ടപ്പോൾ രാജീവിനെ അസഭ്യം വിളിച്ചതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു.
രാജീവിന്റെ പരാതിയിൽ അയിരൂർ പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തു. കെ എസ് ഇ ബി ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. രാജീവ് അസഭ്യം വിളിച്ചെന്നാരോപിച്ച് കെ എസ് ഇ ബിയും
അയിരൂർ പോലീസിൽ പരാതി നൽകി.












Click it and Unblock the Notifications