'ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്'; കുറിപ്പുമായി മന്ത്രി ശിവൻ കുട്ടി
അസ്ന മോളുടെ ആഗ്രഹം സഫലമാക്കുന്നതിനായി ഒരു സ്കൂൾ മുഴവൻ കൂട്ടുനിന്ന സന്തോഷം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അസ്ന മോളുടെ ആഗ്രഹം സഫലമാക്കുന്നതിനായി ഒരു സ്കൂൾ മുഴവൻ കൂട്ടുനിന്ന സന്തോഷം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂളിൽ . ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ 'ആഗ്രഹപ്പെട്ടി' സ്ഥാപിച്ചിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അസ്ന ഫാത്തിമ എസ് എസ് എന്ന കുട്ടിയാണ് തൻറെ ആടിനെ നഷ്ടപ്പെട്ടതിൻറെ വേദന ആഗ്രഹപ്പെട്ടിയിൽ നിക്ഷേപിച്ച കത്തിൽ എഴുതിയിരുന്നു,
തൻറെ കുഞ്ഞാറ്റ എന്ന ആട്ടിൻകുട്ടിയെ വളരെ ഇഷ്ടമായിരുന്നുവെന്നും പിതാവിൻറെ ചികിത്സാ ആവശ്യത്തിനായി കുഞ്ഞാറ്റയെ വിൽക്കേണ്ടി വന്നുവെന്നും അസ്ന കത്തിലെഴുതി. ഒരു ആട്ടിൻകുട്ടിയെ വാങ്ങണമെന്നാണ് തൻറെ ആഗ്രഹമെന്നും അതിന് വാപ്പയുടെ കൈയിൽ പൈസയില്ലെന്നും അസ്ന കുറിച്ചിരുന്നു. അസ്നമോളുടെ ഈ ആഗ്രഹം സാധ്യമാക്കിയ സ്കൂളിലെ എല്ലാവരെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.
വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ എന്നാണ് മന്ത്രി എഴുതിയത്.
പ്രിയപ്പെട്ട അസ്ന മോൾ,
അഞ്ചാം ക്ലാസ്,
ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂൾ
ഇടിഞ്ഞാർ സ്കൂളിലെ "ആഗ്രഹപ്പെട്ടി"യിൽ അസ്ന മോൾ നിക്ഷേപിച്ച കുറിപ്പ് അപ്പൂപ്പനും വായിച്ചു. ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ "ആഗ്രഹപ്പെട്ടി" എന്നത് കനിവാർന്ന ഒരു ആശയമാണ്.
വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ.
സ്നേഹത്തോടെ
അപ്പൂപ്പൻ












Click it and Unblock the Notifications