തിരുവനന്തപുരത്ത് കൊലപാതകം; മകളെ കാണാൻ വീട്ടിൽ എത്തി; സുഹൃത്തിനെ അച്ഛൻ കുത്തി
തിരുവനന്തപുരത്ത് കൊലപാതകം; മകളെ കാണാൻ വീട്ടിൽ എത്തി; സുഹൃത്തിനെ അച്ഛൻ കുത്തി
തിരുവനന്തപുരം: മകളെ കാണാൻ എത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരത്ത് പേട്ട ചാലക്കുടി ലൈനിൽ ആണ് സംഭവം നടന്നത്. ചാക്ക സ്വദേശി അനീഷ് ജോർജ് (19 ) ആണ് മരിച്ചത്.
ലാലൻ എന്നയാളാണ് സുഹൃത്ത് അനീഷിനെ കുത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്. പ്രതി ലാലൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കള്ളൻ ആണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന് ലാലൻ പൊലീസിനോട് വ്യക്തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ട് ലാലന്‍ ഉണർന്നത്.
ഉണർന്ന ഉടൻ ലാലൻ ആയുധവുമായി വീട് മുഴുവൻ പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയിരുന്നു. എന്നാൽ, മകൾ മുറി തുറക്കാൻ തയ്യാറായില്ല. തുടർന്ന് വാതിൽ തല്ലി തകർത്ത് ഇയാൾ അകത്ത് കയറുകയായിരുന്നു ചെയ്തത്.

എന്നാൽ, രാത്രിയില്‍ ഈ പെണ്‍കുട്ടിയെ കാണുവാൻ വേണ്ടി എത്തിയതായിരുന്നു സുഹൃത്തായ അനീഷ് ജോര്‍ജ്. മുറിയിൽ അനീഷിനെയും മകളെയും ഒരുമിച്ച് കണ്ടതോടെ ലാലനും അനീഷും തമ്മിൽ ആദ്യം വാക്ക് തര്‍ക്കം ഉണ്ടായി. തുടർന്ന് പിടിയും വലിയും നടന്നു. തുടർന്ന് ലാലൻ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്.
അതേസമയം, തുടര്‍ന്ന് പൊലീസ് സ്റ്റേഷനിൽ എത്തി ലാലന്‍ തന്നെ സംഭവം പൊലീസിനോട് അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണം എന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ, പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നിരുന്നാലും, മരണം സംഭവിക്ുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം. ബി. കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആണ് അനീഷ് ജോര്‍ജ്.
എന്നാൽ, സമാനമായ കൊലപാതക സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് അമ്പലവയലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയില്‍ ഇന്നലെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കിഴടങ്ങിയിരുന്നു. അമ്പലവയൽ സ്വദേശി മുഹമ്മദാണ് (68) മരിച്ചത്.
ഇന്നലെ ഉച്ചയോടെ ആണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ അമ്മയും നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അമ്മയെ ഉപദ്രവിച്ചതിന് പിന്നാലെ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. ഉപദ്രവം സഹിക്കാതെ ഉള്ള കൊലപാതകം ആണെന്ന് കരുതുന്നു.
വീടിന് സമീപത്ത് ഉളള പറമ്പിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികൾ കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു.
Recommended Video













Click it and Unblock the Notifications