നെയ്യാറ്റിന്‍കര സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; തര്‍ക്ക ഭൂമി പരാതിക്കാരി വസന്തയുടേത് തന്നെ, വിവരാവകാശ രേഖ
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് നിര്‍ണായക വഴിത്തിരിവ്. തര്‍ക്ക വസ്തുവായ നാല് സെന്റ് ഭൂമി പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പുറത്തുവന്നിരിക്കുകയാണ്.

വിവരാവകാശ രേഖ
തര്‍ക്ക ഭൂമിയുടെ സമീപത്തുള്ള വീട് അടങ്ങിയ എട്ട് സെന്റ് കൊച്ചുമകന് ശരത്കുമാറിന്റെ പേരിലാണ്. ഈ രണ്ട് വസ്തുക്കളും വസന്ത വാങ്ങുന്നത് 2007ലാണ്. അന്ന് ശരത് കുമാറിന് എട്ട് വയസ് മാത്രമാണ് പ്രായം. ഈ രണ്ട് വിവരങ്ങളും ചേര്‍ത്തുള്ള വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ്
ഈ ഭൂമി മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നിന്ന് വിവരാവകാശ രേഖ രാജന് നല്‍കിയിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാന്‍ രാജന് നിയമ പോരാട്ടം നടത്തിയത്. വെണ്‍പകല്‍ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ 1989ലാണ് ഉടമസ്ഥര്‍ക്ക് പട്ടയം നല്‍കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന് നിബന്ധനയോടെയാണ് പട്ടയം നല്‍കിയത്. ആദ്യ ഉടമ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്ത് വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.

തെറ്റായ രേഖ
എന്നാല്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസാണ്. കാരണം. താലൂക്ക് ഓഫീസാണ് തെറ്റായ രേഖ നല്‍കിയത്. രാജന്-അമ്പിളി ദമ്പതികളുടെ മരണത്തിലേക്ക് നയിച്ചത് ഈ തെറ്റായ വിവരങ്ങള്‍ ലഭിച്ചതുകൊണ്ടാണ്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നെങ്കില്‍ മറ്റൊരാളിന്റെ ഭൂമിയില്‍ അച്ഛന് താമസമാക്കില്ലായിരുന്നു എന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ പറയുന്നത്.

കോടതിയെ സമീപിച്ചു
ഒന്നരവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ രാജന് ഷെഡ് നിര്‍മ്മിച്ച് കുടുംബത്തോടൊപ്പം താമസം ആരംഭിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ വസന്ത ഇത് തന്റെ ഭൂമിയാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാ് രാജന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ സമര്‍പ്പിക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ലഭിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തെറ്റായ വിവരങ്ങള്‍ നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. അവകാശികളില്ലാത്ത പുറംപോക്ക് ഭൂമിയിലാണ് ഞങ്ങള്‍ താമസിക്കുന്നതെന്നാണ് അച്ഛന് കരുതിയത്. ഞങ്ങളും അങ്ങനെയാണ് കരുതിയത്. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്ക് തള്ളിവിട്ടത്. അവുരുടെ മരണങ്ങളില്‍ നേരിട്ടെങ്കിലും തെറ്റായ വിവരങ്ങള്‍ നല്കിയ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications