തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പ വൈറസ്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക പരിശീലനം, പരിശീലനം നൽകിയത് പിജി വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും..

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള വിവിധ ചികിത്സാ വിഭാഗങ്ങളിൽ നിപയുടെ രോഗനിർണയത്തിലും ചികിത്സ, പ്രതിരോധം എന്നിവയിലും വിദഗ്ദ്ധ പരിശീലനം നൽകി. പീഡ്‌സെല്ലിന്റെയും ഹോസ്പിറ്റൽ ഇൻഫെക്‌ഷൻ കൺട്രോൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ ഡോക്ടർമാർക്കും ഹൗസ് സർജന്മാർക്കും പിജി വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും പകർച്ചവ്യാധി നിയന്ത്രണത്തിലും സ്വയം പ്രതിരോധ സാമഗ്രികൾ ധരിക്കുന്നതിലും അവ അഴിച്ചുമാറ്റുന്നതിലും പരിശീലനം നൽകി.

Nipah training

സാംക്രമിക രോഗവിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡ് സെല്ലിലെ ഡോ. അനുജ, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ടോണി ലോറൻസ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, പീഡ് സെൽ സംസ്ഥാന കോ ഓർഡിനേറ്ററും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. പി.എസ്. ഇന്ദു എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനവും നടന്നു. നിപ ലക്ഷണവുമായി ഒരു രോഗിയും ആശുപത്രിയിലെത്തിയിട്ടില്ലെങ്കിലും ജാഗ്രത പുലർത്തിവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Thiruvananthapuram
English summary
Nipah Virus: Special training in Thiruvananthapuram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X