ഷാരോണിന് മുമ്പും വിഷം കൊടുത്തിട്ടുണ്ടാവാമെന്ന് കുടുംബം; പാറശ്ശാല പോലീസിനെതിരെ കടുത്ത ആരോപണം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകത്തില്‍ പോലീസിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം. പാറശ്ശാല പോലീസിന് വീഴ്ച്ച സംഭവിച്ചതായി ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. പാറശ്ശാല പോലീസിന് തെളിവുകള്‍ കൊടുത്തിട്ടും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
ഷാരോണ്‍ റേഡിയേഷന്‍ കോഴ്‌സ് ചെയ്യുന്നതിനാല്‍ റേഡിയേഷന്‍ ഏറ്റതാകാം മരണകാരണം എന്ന ന്യായമാണ് പാറശ്ശാല പോലീസ് കുടുംബത്തോട് പറഞ്ഞത് ഫോണ്‍ സംഭാഷണങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് കുടുംബം പറഞ്ഞുവെങ്കിലും അതേ കുറിച്ച് പാറശ്ശാല പോലീസ് അന്വേഷിച്ചില്ലെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചു.
ഒന്ന് നോക്കൂ ഈ മനോഹര ചിത്രം; ഒരു കള്ളി പൂച്ച ഇതിലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
അതേസമയം ഗ്രീഷ്മയുടെ കുടുംബത്തിനും ബന്ധമുണ്ടെന്നാണ് ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ ആരോപിക്കുന്നത്. എന്താണ് കഴിച്ചതെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഷാരോണിനെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പാറശ്ശാല എസ്‌ഐ അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ അനുകൂലിച്ചെന്നും ഷിമോണ്‍ കുറ്റപ്പെടുത്തി.
പലതവണ പറഞ്ഞു ഒഴിഞ്ഞ് പോകാന്‍... ഷാരോണ്‍ പോയില്ല, ജാതകദോഷം കെട്ടിച്ചമച്ചതെന്ന് പോലീസ്
കഷായത്തിന്റെ രാസപരിശോധന ആവശ്യമില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. ആ പെണ്‍കുട്ടി അങ്ങനെ ചെയ്യില്ലെന്നായിരുന്നു പോലീസ് ഞങ്ങളോട് പറഞ്ഞത്. ഡോക്ടറുടെയും കുപ്പിയുടെയും വിവരങ്ങള്‍ ശേഖരിച്ചോ എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. അതിന്റെ ആവശ്യമില്ലെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും ഷിമോണ്‍ പറഞ്ഞു.
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
യുവതിക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ഫോറന്‍സിക് വിദഗ്ധ ഷേര്‍ളി വാസുവും പറഞ്ഞു. പോലീസ് ആദ്യം ഇക്കാര്യം ഗൗരവത്തില്‍ കണ്ടിട്ടുണ്ടാവില്ല. ആദ്യ ഘട്ട അന്വേഷണം മികവുറ്റതായിരിക്കില്ല. വിഷാംശം സംശയിക്കാനുള്ള മനസ്സ് ആര്‍ക്കുമില്ല. ഇത് നേരിട്ടുള്ള കൊലപാതകമല്ല. തലയ്ക്കടിക്കുന്നത് പോലെയുള്ള കാര്യമല്ല ഇത്.
കുറ്റവാളി നേരത്തെ തീരുമാനിച്ച് നടത്തിയൊരു കാര്യമാണിത്. അതുകൊണ്ടാണ് അതിനീചമായിട്ടുള്ള കൊല എന്ന് പറയുന്നത്. അതില്‍ പല അടവുകളുമുണ്ട്. അതിലൊന്നാണ് ഈ ജോത്സ്യ വിശ്വാസമെന്നും ഷേര്‍ളി വാസു പറഞ്ഞു. ഇതിന് പിന്നില്‍ ആളുകള്‍ ഉണ്ടെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെട്ട കൊലയാണിത്. സ്ത്രീക്ക് മാത്രമാണിത് പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കൂ. ഇത്തരം കൊലപാതകങ്ങള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കൂ. ഇത്തരമൊരു കാര്യത്തിലേക്ക് അവര്‍ അന്ധവിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്നതാണ്. അന്ധവിശ്വാസങ്ങള്‍ ധാരാളം നാട്ടിലുണ്ട്. അതുപോലെയല്ല ഇത്. അവര്‍ ഇഷ്ടം പോലെ തീരുമാനിച്ച് ചെയ്തതാണ്.
അതേസമയം ഈ യുവതിക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായതാണ്. ഗൗരവമായിട്ട് ഈ കുറ്റവാളിയെ ആ രീതിയില്‍ തന്നെ കാണാം. സ്ത്രീയാണ്, കുട്ടിയാണ്, വിദ്യാര്‍ത്ഥിയാണ്, എന്നൊക്കെയുള്ള ആനുകൂല്യം ചോദിച്ച് സമൂഹം വരുന്നുണ്ട്. ഇവര്‍ പറഞ്ഞിരിക്കുന്നതില്‍ 90 ശതമാനവും കളവാണെന്നും ഷേര്‍ളി വാസു പറഞ്ഞു.