രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരെ ലക്ഷ്യമിട്ട് പോക്കറ്റടി സംഘം; പേഴ്‌സും പണവും തട്ടി
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയവരുടെ പോക്കറ്റടിച്ചു. രാഹുൽ ഗാന്ധിയെ കാണാൻ ജനങ്ങൾ ഇരിച്ചെത്തിയിരുന്നു. ഇതിനിടെയാണ് മോഷണം.
രാഹുലിനെ കാത്തു നിൽക്കുന്ന ആളുകളുടെ പോക്കറ്റാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. പോക്കറ്റ് അടിച്ച നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. രാവിലെ നേമത്ത് നിന്നാണ് രാഹുലിൻറെ യാത്ര ആരംഭിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂർ എന്നിവിടങ്ങളിൽ എല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്.

ഇതോടെയാണ് പൊലീസ് സിസിടിവി പരിശോധിച്ചത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസിന് കൂടുതൽ വിവരം ലഭിച്ചത്. നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണം വാരാഘോഷവും ഇന്ന് നഗരത്തിൽ നടക്കുന്നുണ്ട്.
ജോഡോ യാത്രയും ഓണം വാരാഗോശവും ഒരുമിച്ച് എത്തിയതോടെ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ഇതിനിടെയാണ് പോക്കറ്റടി. വൈകുന്നേരം ആകുമ്പോഴേക്ക് തിരിക്ക് ഇനിയും കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉടൻ തന്നെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യണം എന്നാണ് നിർദേശം വന്നിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങൾ എത്തിച്ചിട്ടുണ്ട്.
കന്യാകുമാരി മുതൽ കശ്മീർ വരെയാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. രാവിലെ ഏഴിന് വെള്ളായണി ജംക്‌ഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. വൈകിട്ട് പട്ടം മുതൽ കഴക്കൂട്ടം വരെയായിരിക്കും പദയാത്ര. അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..
3.30 ഓടെ കണ്ണമൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിക്കും. വൈകിട്ട് 4ന് പദയാത്ര പട്ടം ജംക്‌ഷനിൽനിന്ന് വീണ്ടും ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. 7 മണിയോടെ പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.












Click it and Unblock the Notifications