Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണവീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു; യുവാവിനെ കസ്റ്റഡിയില്‍ എടുത്തു, പരാതി

തിരുവനന്തപുരം: മരണവീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറി മരിച്ചയാളുടെ പേരക്കുട്ടിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും സഹോദരനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പരാതി. പെരുമ്പഴുതൂരിന് സമീപം പഞ്ഞിക്കുഴി ശ്രീകൃഷ്ണയില്‍ മധുവിന്റെ മകള്‍ അഞ്ജലി കൃഷ്ണയ്ക്കാണ് മര്‍ദ്ദനമേറ്റത്. കൂടാതെ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് സഹോദരന്‍ അരവിന്ദിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ചെന്നും വലിച്ചിഴച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മൂമ്മ മരണപ്പെട്ടത്. ഇതിന്റെ ദുഖാചരണത്തില്‍ കഴിയവെയാണ് അര്‍ദ്ധരാത്രി വന്‍ പൊലീസ് സന്നാഹം വീട്ടില്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്. വീടിന്റെ തൊട്ടടുത്താണ് അരുവിപ്പുറം ആയയില്‍ ക്ഷേത്രം. ഇവിടെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു. ഉത്സവത്തിന്റെ ഘോഷയാത്രയ്ക്കിടെ ചെറിയ തോതില്‍ ആക്രമങ്ങള്‍ ഉണ്ടായിരുന്നു. അവിടെ കൂട്ടം കൂടി നിന്നവരെയൊക്കെ പൊലീസ് വിരട്ടിയോടിച്ചിരുന്നു.

kerala

തുടര്‍ന്ന് ഉത്സവത്തിന് പോകാനിരുന്ന മകന്‍ അരവിന്ദിനോട് വീട്ടില്‍ തന്നെ ഇരിക്കാന്‍ പിതാവ് മധു ആവശ്യപ്പെട്ടിരുന്നു. ഇതേ ചൊച്ചി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് പൊലീസ് ബലപ്രയോഗത്തിലൂടെ യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അരവിന്ദിന് കോടതി ജാമ്യം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+