പത്ത് വയസ്സുകാരന് പീഡനം; 67കാരന് എട്ട് വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 67കാരന് കഠിന തടവും പിഴയും. കടകംപള്ളി സ്വദേശി ഉത്തമന് എട്ട് വര്‍ഷം കഠിന തടവാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി വിധിച്ചത്. അമ്പതിനായിരം രൂപ പിഴയൊടുക്കാനും ഉത്തരവില്‍ പറയുന്നു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. കുമാരപുരത്ത് പ്രതി കട നടത്തിയിരുന്നു. കടയില്‍ പുസ്തകം വാങ്ങാന്‍ ചെന്ന അഞ്ചാം ക്ലാസ്സുകാരനായ കുട്ടിയെ ആണ് പീഡിപ്പിച്ചത്. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന വാ പൊത്തിപ്പിടിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വീട്ടുകാരോട് ആദ്യമൊന്നും പറഞ്ഞിരുന്നില്ല. പെരുമാറ്റത്തിലെ മാറ്റം കണ്ട് വീട്ടുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്.

വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളേജ് എസ്‌ഐയായിരുന്ന കെ. വിക്രമനാണ് കേസ് അന്വേഷിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്ന് ബീജത്തിന്റെ അംശം ശാസ്ത്രീയ പരിശോധനയില്‍ കിട്ടിയത് കേസില്‍ തെളിവായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി.
ചെറുമകന്റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കണമെന്നും വിധിയിലുണ്ട്.












Click it and Unblock the Notifications