• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്‌റ്റേഷനില്‍ പ്രകോപനമില്ലാതെ ഒട്ടകം രാജേഷ്, ചോദിച്ചതിനെല്ലാം കൃത്യമായ ഉത്തരങ്ങള്‍, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിന് ആകെ നാണക്കേടായി മാറിയ പോത്തന്‍കോട് കൊലപാതകത്തിലെ മുഖ്യ പ്രതിയെ പോലീസ് പിടിച്ചത് വലിയ തിരച്ചിലിന് ശേഷം. ഒട്ടകം രാജേഷ് എന്ന ഗുണ്ടാത്തലവനായിരുന്നു കേസിലെ രണ്ടാം പ്രതി. ഇയാളും സംഘവുമാണ് ക്രൂരമായ രീതിയില്‍ സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കൈയ്യും കാലും വരെ ഇവര്‍ വെട്ടിയെടുത്തിരുന്നു. തമിഴ്‌നാട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പളനിയില്‍ നിന്ന് കീഴടങ്ങാന്‍ വരുന്നതിനിടെ കൊല്ലം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഒട്ടകം രാജേഷ് അറസ്റ്റിലായത്. രാജേഷിനെ പിടിക്കാനുള്ള തിരച്ചിലിനിടെ വള്ളം മറിഞ്ഞ് പോലീസുകാരന്‍ ബാലു മരിക്കുകയും ചെയ്തു.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

സുധീഷ് വധക്കേസിലെ മുഖ്യസൂത്രധാരനായിരുന്നു രാജേഷ്. ഇയാളെ പിടിക്കാനായി എല്ലാ ശ്രമങ്ങളും പോലീസ് നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. പോലീസ് ഇയാളെ പിടിക്കാനാവാതെ സമ്മര്‍ദത്തിലായിരുന്നു. രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെ സിവില്‍ പോലീസ് ഓഫീസര്‍ കൂടി മരിച്ചതോടെ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പോലീസിന്റെ പിടിയില്‍ വീഴാതെ കോടതിയില്‍ കീഴടങ്ങാന്‍ തിരുവനന്തപുരത്തേക്ക് തിരികെ വരുമ്പോഴാണ് കൊല്ലത്ത് വെച്ച് ഇയാള്‍ പിടിയിലാവുന്നത്.

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു. രാജേഷിന്റെ അറസ്‌റ്റോടെ കേസിലെ മൊത്തം പതിനൊന്ന് പ്രതികളും പിടിയിലായിരിക്കുകയാണ്. സംഭവം നടന്ന് പത്താം ദിവസമാണ് എല്ലാവരും പിടിയിലാവുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് രാജേഷിനെ പോത്തന്‍കോട് എത്തിച്ചത്. ഇയാള്‍ പ്രകോപനത്തിന് മുതിര്‍ന്നില്ല. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെയും ഇവിടെ വിന്യസിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ഫോട്ടോയെടുത്ത് നല്‍കിയതിലൂടെ രാജേഷ് പിടിയിലാവുന്നത്.

പ്രധാന പ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, മുട്ടായി ശ്യാം, എന്നിവര്‍ നാഗര്‍കോവിലിലേക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ, ശ്യാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടയില്‍ തന്ത്രപൂര്‍വം പോലീസിന്റെയും കൂട്ടാളികളുടെയും കണ്ണ് വെട്ടിച്ച് ഒട്ടകം രാജേഷ് രക്ഷപ്പെടുകയായിരുന്നു.ഇവിടെ നിന്ന് ഓട്ടോയില്‍ വെഞ്ഞാറമൂട്ടില്‍ എത്തി അവിടെ നിന്ന് ബസ് മാര്‍ഗം പളനിയിലേക്ക് എത്തുകയായിരുന്നു. പളനിയില്‍ എത്തിയതിന് പിന്നാലെ പളനി സ്വദേശിയുടെ മൊബൈല്‍ വാങ്ങി നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ച് പണം സംഘടിപ്പിച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇങ്ങനെയാണ് പോലീസിന് രാജേഷ് പളനിയില്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.

പക്ഷേ പോലീസ് പിറകെ തന്നെയുണ്ടെന്ന് രാജേഷിന് മനസ്സിലായി. ഇതോടെ രാജേഷ് പളനിയില്‍ നിന്ന് എറണാകുളത്തെത്തുകയായിരുന്നു. തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ നിന്നും ബാനര്‍ഡി റോഡില്‍ വെച്ചും വഴിപോക്കരുടെ ഫോണുകളില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് പണത്തിന്റെ കാര്യം ചോദിക്കുകയായിരുന്നു. ഇയാളാണ് വിവരം പോലീസിന് കൈമാറിയത്. പക്ഷേ രാജേഷ് പോകുന്ന സ്ഥലം മനസ്സിലാക്കിയാണ് കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയത്. ബസിലെ കണ്ടക്ടറെ ബന്ധപ്പെടുകയും, ഇയാള്‍ക്ക് ഫോട്ടോ അയച്ച് കൊടുത്ത് രാജേഷ് ബസ്സില്‍ ഉള്ളതായി സ്ഥിരീകരിക്കുകയുമായിരുന്നു. ഉണ്ണിയുടെ കുടുംബത്തിന് നേരെയുള്ള ആക്രമണമാണ് സുധീഷിനെ കൊലപ്പെടുത്താന്‍ പെട്ടെന്നുണ്ടായ പ്രകോപനമെന്ന് രാജേഷ് പറഞ്ഞു.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജേഷിന്റെ തൂങ്ങി മരിച്ച സുഹൃത്ത് വിനീഷിന്റെ കുഴിമാടത്തിനരികില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സഹോദരി ഭര്‍ത്താവ് ശ്യാമാണ് സുധീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതെന്ന് രാജേഷ് വെളിപ്പെടുത്തി. അതേസമയം ഒട്ടകം രാജേഷ് ചില്ലറക്കാരനല്ലെന്ന് പോലീസ് പറയുന്നു. വെറും 32 വയസ്സിനിടെ 28 കേസുകളാണ് ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളിലായി ഉള്ളത്. ഒന്നില്‍ പോലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ വധശ്രമക്കേസ് വരെ ആറ്റിങ്ങലില്‍ ഉണ്ട്. കൈവെട്ടിയ കേസ് വരെ ഇയാള്‍ക്കെതിരെയുണ്ട്. എന്നാല്‍ നടപടിയുണ്ടായിരുന്നില്ല.

cmsvideo
  four new omicron cases detected in Kerala | Oneindia Malayalam

  രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍

  Thiruvananthapuram
  English summary
  pothankodu murder: ottakam rajesh arrested but not provoked in custody says police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X