Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി ക്യൂവില്‍ വെച്ച് വീട്ടമ്മയെ തെരുവ്പട്ടി കടിച്ചു, ചികിത്സ വൈകി, ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: തെരുവ് പട്ടികളുടെ ശല്യം എല്ലാ ജില്ലകളിലും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയെ ആകെ ഭീതിയിലാഴ്ത്തിയ തെരുവ് നായ ഭീഷണി ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വീട്ടമ്മയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നാല് മണിയോടെയാണ് കാലാല്‍ ചൂടുവെള്ളം വീണ മകന് ചികിത്സ തേടിയെത്തിയ ആമിന എന്ന യുവതിയെ തെരുവ് നായ കടിച്ചത്. ക്യൂവില്‍ നിന്ന ഇവരെ ഒട്ടും പ്രതീക്ഷിക്കാതെയാണ് നായ വന്ന് കടിച്ചത്. രക്തം വാര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായിരുന്നു.

1

മുറവ് ഗുരുതരമായതിനാല്‍ വിഴിഞ്ഞം ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ആമിനയെ റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ആമിനയ്ക്ക് ചികിത്സ വൈകിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇഞ്ചക്ഷന്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് പുറത്ത് നിന്ന് വാങ്ങിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. മുറുവില്‍ നിന്ന് രക്തം ഒരുപാട് വാര്‍ന്ന് പോയിട്ടുണ്ടായിരുന്നു. എന്നാല്‍ രക്തം വാര്‍ന്നിറങ്ങിയിട്ടും വാക്‌സിന്‍ ഇല്ലെന്ന കാരണം കൊണ്ട് മൂന്ന് മണിക്കൂറോളം ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.

മകന് ചികിത്സ തേടിയെത്തിയ ആമിന കാഷ്വാലിറ്റിക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ നായ ആക്രമിക്കുകയായിരുന്നു. ഇടതുകാലില്‍ കടികൊണ്ട് രണ്ട് പല്ലുകള്‍ താഴ്ന്ന് ഗുരുതര മുറിവാണ് ഇവര്‍ക്കുണ്ടായത്. ഈ മുറിവിന് ചുറ്റും അടിക്കാനുള്ള ഇഞ്ചക്ഷന്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആമിന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടും മരുന്നില്ലെന്ന പേരില്‍ യഥാസമയം ചികിത്സ ലഭ്യമാക്കാതെ 4500 രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങി നല്‍കേണ്ടി വന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതിന് ശേഷം മാത്രമാണ് ചികിത്സ ലഭിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം തെരുവ്‌നായകളുടെ ശല്യം പലയിടത്തും അതിരൂക്ഷമായിരിക്കുകയാണ്. വിഴിഞ്ഞം ആശുപത്രി പരിസരത്തും തെരുവ്‌നായ്ക്കളുടെ ശല്യം കൂടുതലാണ്. ഇതിന് മുമ്പ് ആശുപത്രിയിലെത്തിയവരില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ തെരുവുനായകള്‍ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആലപ്പുഴ നഗരത്തിലായിരുന്നു കഴിഞ്ഞ ദിവസം തെരുവനായയുടെ ആക്രമണം വ്യാപകമായി ഉണ്ടായത്. കാളാത്ത് വാര്‍ഡില്‍ അഞ്ചോളം പേരെയാണ് തെരുവുനായ ആക്രമിച്ചത്. പലരുടെയും പരിക്ക് ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. പേപ്പട്ടിയാണ് കടിച്ചതെന്ന സംശയവും ബാക്കിയാണ്. രണ്ട് മാസത്തിനിടെ നഗരസഭാ പരിധിയില്‍ മാത്രം പതിനൊന്നിലേറെ പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണമേല്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+