തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരസഭ യോഗത്തില്‍ കയ്യാങ്കളി, വനിത കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: 'മല്ല യുദ്ധത്തിനിറങ്ങുമ്പോള്‍ തനിക്ക് ചേര്‍ന്ന ഏതിരാളിയോട് വേണം... അല്ലെങ്കില്‍ പുറത്ത് മണ്ണ് പറ്റും' .. ഒരു സിനിമ ഡയലോഗ് ആണിത്. എന്നാല്‍ നിത്യ ജീവിതത്തിലും ഇതിന് ഇത്തിരി പ്രാധാന്യമൊക്കെയുണ്ട്.

തിരുവനന്തപുരം നഗരസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും നീങ്ങിയപ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലായത് ഏഴ വനിത അംഗങ്ങളാണ്. വസന്തകുമാരി, സുകുമാരി, ലീലാമ്മ ഐസക്, മേരി പുഷ്പം, പിഎസ് സരോജം, കൃഷ്ണ വേണ്, ഗ്ലാഡിസ് അലക്‌സ് എന്നിവരെയാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വഴ്ചയായിരുന്നു സംഭവം.

Corporation Office TVM

ബിഎസ് യുപി പദ്ധതി ക്രമക്കേട് സംബന്ധിച്ച ചര്‍ച്ചയാണ് തര്‍ക്കത്തിലും വാക്കേറ്റത്തിലും ഒടുവില്‍ കയ്യാങ്കളിയിലും അവസാനിച്ചത്. ബഹളം കൂടിയപ്പോള്‍ തന്നെ മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ച് വിട്ട് തടിയൂരാന്‍ ശ്രമിച്ചതാണ്. എന്നാല്‍ മേയറെ ചേംബറില്‍ പൂട്ടിയിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടച്ച തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷം പക്ഷേ ഇത്തവണ കളം മാറ്റിച്ചവിട്ടി. ഇതോടെ ഭരണപക്ഷത്തെ അംഗങ്ങളും പ്രതിഷേധവുമായെത്തി.

പോലീസ് എത്തി പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്ത നീക്കാന്‍ ശ്രമിച്ചപ്പോള്‍ അതും പ്രശ്‌നമായി. തങ്ങളെ മാത്രം അറസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും ഭരണപക്ഷക്കാരേയും അറസ്റ്റ് ചെയ്യണം എന്നായി പ്രതിപക്ഷം . ഒടുവില്‍ ആരേയും അറസ്റ്റ് ചെയ്യാതെ പോലീസും തടിതപ്പി.

Thiruvananthapuram
English summary
Tension in Thiruvananthapuram Corporation Council Meeting, 7 hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X