Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടക്കൊലയിൽ സിപിഎമ്മിന് പങ്ക്,മിഥിലാജ് സിപിഎമ്മുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെന്ന് കോൺഗ്രസ്

തിരുവനന്തപുരം: വെഞ്ഞാറംമൂടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വെഞ്ഞാറംമൂടിലെ ഇരട്ടക്കൊലപാതകം സിപിഎം ചേരിപ്പോരില്‍ നിന്ന് ഉണ്ടായതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ ഉള്‍പ്പെടാത്തവരുടെ പേര് എഫ്‌ഐആറില്‍ ചേര്‍ത്ത് കേസ് അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. എംഎം ഹസന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ആരോപിച്ചത്. വിശദാംശങ്ങളിലേക്ക്...

 സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസ്

സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസ്

ഡിവൈഎഫ്‌ഐ നേതാവ് സഞ്ജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്. എ എ റഹീമിന്റെ വിശ്വസ്തനും ഏരിയ ജോയിന്റ് സെക്രട്ടറിയുമാണ് സഞ്ജയന്‍. സിപിഎം പ്രവര്‍ത്തകന്‍ ഷറഫുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് മിഥിലാജ്.

റഹീമിന്റെ സംരക്ഷണത്തില്‍

റഹീമിന്റെ സംരക്ഷണത്തില്‍

കൊലപാതകത്തില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ റഹീമിന്റെ സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുകയാണ്. കേരള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാവില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

Recommended Video

cmsvideo
    വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
    സിപിഎം ചേരിപ്പോര്

    സിപിഎം ചേരിപ്പോര്

    വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിപിഎം ചേരിപ്പോരില്‍ നിന്നുണ്ടായതാണ്. 2019ല്‍ ഡികെ മുരളിയുടെ മകനെ സിപിഎമ്മുകാര്‍ വേങ്ങമല ക്ഷേത്രത്തിന് സമീപം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സിപിഎം പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയുണ്ടായ വധശ്രമവും പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്നുണ്ടായതായിരുന്നു.

    സിപിഎം വിഭാഗിയത

    സിപിഎം വിഭാഗിയത

    കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്ത് രണ്ട് പേര്‍ക്ക് ഒരു ബന്ധവുമില്ല. കൊല്ലപ്പെട്ടവരുടെ കയ്യിലെ ആയുധങ്ങള്‍ സംബന്ധിച്ച് റഹീമിന്റെയും ആനാവൂര്‍ നാഗപ്പന്റെയും പ്രസ്താവനകളിലെ വൈരുദ്യം സിപിഎം വിഭാഗിയതയുടെ തെളിവാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ യതാര്‍ത്ഥ പ്രതികളെ കണ്ടെത്താനാവില്ല.

    പാര്‍ട്ടിക്ക് പങ്ക്

    പാര്‍ട്ടിക്ക് പങ്ക്

    ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്നാണ് തിരുവനന്തപുരം ഡിസിസി ആരോപിക്കുന്നത്. സിപിഎമ്മിലെ രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള ആക്രമണമാണ്. ആക്രമണം നടക്കുമ്പോള്‍ അവിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുണ്ടായിരുന്നെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിക്കുന്നു.

     ഏറ്റുമുട്ടല്‍

    ഏറ്റുമുട്ടല്‍

    ആക്രമണ സമയത്ത് 12 പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എല്ലാവരുടേയും കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. മരിച്ചവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. അവര്‍ തിരിച്ചും ആക്രമണം നടത്തിയിട്ടുണ്ട്. ഇങ്ങനെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ ഏറ്റുമുട്ടലാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+