Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്‌ഐ നേതാവും സംഘവും പീഡിപ്പിച്ച 16കാരി കേരളം വിടുന്നു

തിരുവനന്തപുരം; മലയന്‍ കീഴില്‍ ഡി വൈ എഫ് ഐ നേതാവും സംഘവും ബലാത്സംഗം ചെയ്ത 16കാരി കേരളം വിടുന്നു. അമ്മൂമ്മയുടെ നാടായ പോണ്ടിച്ചേരിയിലേക്ക് പോകാനാണ് തീരുമാനം. അതേസമയം, കേസില്‍ അറസ്റ്റിലായ് പ്രതികള്‍ റിമാന്‍ഡിലാണ്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ പ്രസിഡന്റ് ജിനേഷ് ജയന്റെ ലഹരി ഇടപാടുകളെക്കുറിച്ച് വിവരം കിട്ടിയെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.

pune

കഞ്ചാവ് ബോയ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു എട്ട് അംഗ സംഘത്തിന്റെ രണ്ട് വര്‍ഷത്തോളമായുള്ള പീഡനം.

ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ജിനേഷിന് ലഹരി ഇടപാടുകളില്‍ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വിവാഹിതയായ ഒട്ടേറെ പേരുമായി ജിനേഷ് ബന്ധം പുലര്‍ത്തിയിരുന്നു. ജിനേഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകളും ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പലതും പരസ്പരം സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായതിനാല്‍ ആരും പരാതി നല്‍കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+