മുറിക്കുള്ളിലെ കട്ടിലിനടിയിൽ വൃദ്ധയുടെ മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം; കൊലപാതകം?
തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മയെ ഇന്നലെ രാത്രിയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവത്തെ പഴക്കമുള്ള മൃതദേഹം മുറിക്കുള്ളിൽ കട്ടിലിന് അടിയിലാണ് കിടന്നിരുന്നത്. ശരീരത്തിലും മുഖത്തും അടിയേറ്റതുപോലുള്ള ചതവുകളുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 47 കാരനായ മകനാണ് അമ്മ വീട്ടിനകത്ത് മരിച്ചുകിടക്കുന്നതായി ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.

പരസ്പര വിരുദ്ധമായാണ് മകൻ സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീകാര്യം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിജയമ്മയുടെ മരണം കൊലപാതകമെന്നാണ് പൊലീസ് സംശയം. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ
പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയു എന്ന് പൊലീസ് അറിയിച്ചു. റിട്ട. നഴ്സിംഗ് സൂപ്രണ്ടായിരുന്നു എൺപതുകാരിയായ വിജയമ്മ. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്ന സാഹചര്യത്തിൽ മകൻ മരണ വിവരം പറയാൻ വൈകിയതിന്റെ കാരണമാണ് പൊലീസ് തേടുന്നത്.
ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി
കാര്യങ്ങൾ തിരക്കിയിപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായാണ് കാര്യങ്ങൾ പറയുന്നതെന്നും പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications