തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് പോലീസുകാർക്ക് മർദനം, രണ്ട് പേർ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: കല്ലറ ഭരതന്നൂരിൽ പോലീസുകാർക്ക് നേരെ ആക്രമണം. ഭരതന്നൂർ അംബേദ്കർ കോളനിയിൽ വെച്ചാണ് സംഭവം. ആക്രമണത്തിൽ ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്ത് സംഘർഷം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മർദനമേറ്റത്.

arrest

പോലീസുകാരുടെ യൂണിഫോം പ്രതികൾ വലിച്ചുകീറി. മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്.ണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കൽ, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഭരതന്നൂരിൽ വിമുക്ത ഭടന് മർദനം, രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വിമുക്തഭടന് മർദനം.ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം ഷിബു ഭവനില്‍ വിജയകുമാറിനാണ് (52) മര്‍ദനമേറ്റത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി, വില്ലേജ് ഓഫീസര്‍ പിടിയില്‍സർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി, വില്ലേജ് ഓഫീസര്‍ പിടിയില്‍

സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പാപ്പാന്‍ രഞ്ജിത്ത് എന്ന രഞ്ജിത്ത് (37), ഭരതന്നൂര്‍ ലെനിന്‍കുന്ന് സൂര്യ വിലാസത്തില്‍ ബിജു (42) എന്നിവരെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തതു.

പ്രഭാത നടത്തത്തിനിടയില്‍ പ്രതികള്‍ വിജയകുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ ചികിത്സയിലാണ്. പാങ്ങോട് സി.ഐ.എന്‍. സുനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ പുന്നപ്രയിൽ പോലീസുകാരന് മർദനം

ആലപ്പുഴ പുന്നപ്രയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥന് മർദനം. ഭർത്താവ് ഭാര്യയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോളാണ് സിവിൽ പൊലീസ് ഓഫിസർ ബി.വിനുവിന് മർദനമേറ്റത്.

സംഭവത്തിൽ പുന്നപ്ര അറവുകാ‌ട് ഹരിജൻ കോളനിയിൽ അശോകനെ(55) പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ ബി.വിനുവിനെ (38) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അശോകൻ ഭാര്യയെ കുത്തിപ്പരുക്കേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് സംഘം വീട്ടിലെത്തിയത്.

ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് വിനുവിന് നേരെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാർ ചേർന്ന് അശോകനെ പിടിച്ചു മാറ്റുകയായിരുന്നു. ഇതിനിടെ അശോകന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് കമ്പി കൊണ്ടാണ് വിനുവിനു പരുക്കേറ്റത്. അശോകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 ഇന്‍സ്റ്റാഗ്രാമില്‍ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു, 22കാരന്‍ ആത്മഹത്യ ചെയ്തു ഇന്‍സ്റ്റാഗ്രാമില്‍ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു, 22കാരന്‍ ആത്മഹത്യ ചെയ്തു

Thiruvananthapuram
English summary
thiruvananthapuram bharathanoor natives arrested over the attack against police officers at kallara ambedkar colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X