പൂജപ്പുരയിൽ ബിജെപി പ്രതീക്ഷിച്ചത് സംഭവിച്ചു; വിവി രാജേഷിന് മിന്നും ജയം, എൽഡിഎഫ് മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് വിജയിച്ചു. പൂജപ്പുര വാര്‍ഡില്‍ മത്സരിച്ച വിവി രാജേഷ് ആയിരത്തോളം വോട്ടുകള്‍ക്കാണ് ജയിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ എസ് വിനുവാണ് രണ്ടാം സ്ഥാനത്ത്. സിപിഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്ന അവകാശവാദം ആവര്‍ത്തിക്കുകയാണ് ബിജെപി.

രാജ്യം ഉറ്റു നോക്കുന്ന മണ്ഡലം
രാജ്യം മുഴുവന്‍ ഉറ്റ് നോക്കുന്ന സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് ഇവിടെ കടുത്ത പോരാട്ടം നടക്കുന്നത്. അതേസമയം യുഡിഎഫ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശക്തമായ പ്രകടനം ആയിരുന്നു ബിജെപി കാഴ്ചവച്ചത്. 100 സീറ്റുകളില്‍ 35 എണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയ്ക്ക് സാധിച്ചു.


സിറ്റിങ് സീറ്റ്
തിരുവനന്തപുരത്ത് പോരാട്ടം ചൂടുപിടിപ്പിച്ചുകൊണ്ടാണ് ജില്ല പ്രസിഡന്റ് വിവി രാജേഷിനെ തന്നെ ബിജെപി രംഗത്തിറക്കിയത്. കെ സുരേന്ദ്രനായിരുന്നു രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് ആണ് പൂജപ്പുര വാര്‍ഡ്.

വാരണസി മാതൃക
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ വാരാണസി മാതൃകയില്‍ വികസനം നടപ്പിലാക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വ്ഗാദനം. കൂടാതെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി മേയറായിരിക്കും സ്വീകരിക്കുകയെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

വിഭാഗിയത
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗിയത തിരിച്ചടിയാവുമെന്ന് കരുതിയിരുന്നു. ഇത് കൂടാതെയാണ് സീറ്റ് വിഭജനം സംബന്ധിച്ച് കോര്‍പ്പറേഷനില്‍ തന്നെ ഉണ്ടായ തര്‍ക്കങ്ങള്‍. ഇതേ തുടര്‍ന്ന് പലരും പാര്‍ട്ടി വിടുകയും ചിലര്‍ വിമതരായി മത്സരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

താരപ്രചാരകര്‍
കോര്‍പ്പറേഷന്‍ പിടിച്ചടക്കുന്നതിന് സുരേഷ് ഗോപിയെ എത്തിച്ച് വലിയ പ്രചരണങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കിയിരുന്നു. കൂടാതെ നടന്‍ കൃഷ്ണകുമാറും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സജീവമായിരുന്നു. പ്രചരണത്തിനിടെ ശബരിമല വിഷയവും കൃഷ്ണകുമാര്‍ ഉന്നയിച്ചിരുന്നു.
രമേശ് ചെന്നിത്തലയുടെ കോട്ടയില്‍ യുഡിഎഫിന് കനത്ത പ്രഹരം; വാര്‍ഡില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം
തിരുവനന്തപുരത്ത് മുന്നേറ്റത്തിനിടെ എൽഡിഎഫിന് ക്ഷീണം, മേയര്‍ കെ ശ്രീകുമാറിന് ബിജെപിയോട് തോല്‍വി