Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധുവായ യുവതിക്കൊപ്പം ഇരുന്ന യുവാവിന് കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനം; വീഡിയോയ്ക്ക് പിന്നാലെ അറസ്റ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്ന യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്ത 23കാരന് കണ്ടക്ടറുടെ മർദ്ദനം. വെള്ളറ ഡിപ്പോയിലെ കണ്ടക്ടർ മൈലച്ചൽ കോവിൽവിള സ്വദേശി സുരേഷ് കുമാറാണ് (42) മർദ്ദിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് നിന്ന് വെള്ളറടയിലേക്ക് പോയ ബസ്സിൽ വെച്ച് രാവിലെ 11 മണിയോടെയാണ് ഈ സംഭവം ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക്ക് കൃഷ്ണനെയാണ് മർദ്ദിച്ചത്.

ksrtc bus

തിരുവനന്തപുരത്ത് നിന്ന് കാട്ടക്കടയ്ക്ക് പോകാൻ ബസ്സിൽ കയറിയ ഋതിക്കും ബന്ധുവായ യുവതിയും ഒരേ സീറ്റിൽ ഇരുന്ന് ചെയ്യുന്നത് കണ്ട് കണ്ടക്ടർ യുവാവിനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ പറയുകയായിരുന്നു.

എന്നാൽ ഋതിക്ക് സീറ്റിൽ നിന്ന് മാറിയിരുന്നില്ല. ഇതോടയാണ് പ്രശ്‌നം ഉണ്ടായത്. കണ്ടക്ടർ ഋതിക്കിനെ അസഭ്യം പറയുകയും ടിക്കറ്റ് മെഷീൻ കൊണ്ട് അടിക്കുമായിരുന്നു എന്നാണ് പറയുന്നത്. തുടർന്ന് കണ്ടക്ടർ പോലീസിനെ വിളിച്ചുവരുത്തി ഋതിക്ക് തന്നെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ പോലീസിന് കൈമാറി.

എന്നാൽ യാത്രക്കാർ കണ്ടക്ടർ ആണ് മർദ്ദിച്ചതെന്ന് പറഞ്ഞു. ഇയാൾ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യം യാത്രക്കാരിൽ ഒരാൾ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടക്ടർ അറസ്റ്റിലാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+