തിരുവനന്തപുരം: ലക്ഷങ്ങൾ നൽകിയാൽ സർക്കാർ ജോലി, വിശ്വസിച്ചവർക്ക് പണംപോയി! തട്ടിപ്പിന് മുദ്രപത്രം!!
തിരുവനന്തപുരം: സർക്കാർ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുന്ന യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി.അടൂർ തുവയൂർ തെക്ക് പ്ളാന്തോട്ടത്തിൽ വീട്ടിൽ ചന്ദ്രശേഖരപിള്ളയുടെ മകൻ പ്രശാന്ത് (44), പ്രശാന്തിന്റെ സുഹൃത്ത് തിരുവനന്തപുരം മലയിൻകീഴ് പ്രശാന്തത്തിൽ സതിയമ്മയുടെ മകൾ ജയസൂര്യ (31) എന്നിവരാണ് പിടിയിലായത്.

ഇരുവരും സി.പി.എം പ്രവർത്തകരാണെന്ന് അറിയുന്നു.കെ.ടി.ഡി.സി, നോർക്ക റൂട്ട്സ്, സ്പോർട്സ് കൗൺസിൽ, വിഴിഞ്ഞം പോർട്ട് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലുള്ള നിരവധിപേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അടൂർ തുവയൂർ സ്വദേശിനിയായ ജയസൂര്യ ഇപ്പോൾ മലയിൻകീഴിലാണ് താമസം.

പലരിൽ നിന്നായി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പണം നൽകുന്നവരെ വിശ്വസിപ്പിക്കാൻ മുദ്രപത്രത്തിൽ വകുപ്പ് മേധാവികളുടെ വ്യാജ ഒപ്പ് പതിച്ച നിയമന ഉത്തരവുകളും നൽകിയിരുന്നു.












Click it and Unblock the Notifications