വര്‍ക്കലയില്‍ വന്‍ ചാരായ വേട്ട: 600ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു
വർക്കല: ഓണക്കാലത്ത് വിറ്റഴിക്കുന്നതിനായി ചാരായം വാറ്റ് നടത്തി വന്ന സ്ത്രീയെ വർക്കല എക്സൈസ് അറസ്റ്റ് ചെയ്തു. ഊന്നിൻമൂട് ചെക്കാലമുക്കിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് പുത്തൻവീട്ടിൽ ഗിരിജ (45) ആണ് പിടിയിലായത്. റെയിഡിനിടെ ഭർത്താവ് ബിജു ഓടി രക്ഷപ്പെട്ടു. ബിജുവിനെതിരെ കേസ്സെടുത്തു. ഊന്നിൻമൂടിന് സമീപം വീട് വാടകയ്ക്കെടുത്ത് ഭർത്താവും ഭാര്യയും ചാരായം വാറ്റുകയും വില്പന നടത്തുകയും ചെയ്തു വന്നത്.

600ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഏറെ നാളായി ചാരായവാറ്റും നടത്തി വരികയായിരുന്നു. ഓണത്തിന് വില്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനു വേണ്ടിയാണ് കോട ഒരുക്കിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഗിരിജയെ റിമാന്റ് ചെയ്തു. വർക്കല എക്സൈസ് ഇൻസ്പെക്ടർ എസ്.അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, മഞ്ചുനാഥ്, ശ്രീജിത്ത്, രാഹുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൽമ, അനിൽകുമാർ എന്നിവർ ഉൾപെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications