തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിലെ വീട്ടമ്മയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയുടെ മരണം കൊലപാതകമാണ് എന്നാണ് പോലീസ് പറയുന്നത്. നെഞ്ചിലേറ്റ ക്ഷതമാണ് 58കാരി ജയയുടെ മരണത്തിന് ഇടയാക്കിയത്. മകൻ ബിജു എന്ന അപ്പുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പോസ്റ്റ് മോർട്ടത്തിന് ശേഷം ഡോക്ടറാണ് കൊലപാതകം ആണെന്ന കാര്യം പോലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആണ് നാട്ടുകാർ ജയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹാളിൽ നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു ജയയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.

നാട്ടുകാർ കാണുമ്പോൾ നിലത്ത് ജയ മരിച്ച് കിടക്കുന്നതാണ് കണ്ടത് എന്നാൽ പോലീസ് എത്തുമ്പോൾ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മകൻ ബൈജു മദ്യപിച്ച് വന്ന് അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ബിജുവിനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ ബിജുവിന്റെ അറസ്റ്റ് അടക്കം ഉള്ള തുടർ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.
കടുത്ത പ്രമേഹ രോഗിയും വൃക്ക രോഗിയും ആയിരുന്നു ജയ. ജയയും മകൻ ബിജു എന്ന അപ്പുവും ആണ് വീട്ടിൽ താമസിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന മകൻ ജയയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അയൽക്കാർ പോലീസിന് മാെഴി നൽകിയിരുന്നു.
സംഭവം നടക്കുന്നതിന്റെ തലേന്ന് രാത്രിയും പതിവ് പോലെ വീട്ടിൽ നിന്ന് ഉച്ചത്തിൽ ശബ്ദം കേട്ടിരുന്നതായും അയൽക്കാർ മൊഴി നൽകി. മദ്യപിച്ച് വഴക്കിനിടെ മകന്റെ മർദ്ദനത്തിലാണ് ജയ മരിച്ചതെന്നായിരുന്നു പോലീസിന്റെയും പ്രാഥമിക നിഗമനം. ജയയുടെ തലയിലും വലത്തെ ചെവിയുടെ ഭാഗത്തും മുഖത്തും മുറിവുകളുണ്ടായിരുന്നു. മകനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications