രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍, കുറ്റം സമ്മതിച്ചു; ലക്ഷ്യം ലൈംഗികമായി ഉപദ്രവിക്കല്‍?
തിരുവനന്തപുരം: പേട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പിടികൂടി. തിരുവനന്തപുരം-കൊല്ലം ജില്ലകളില്‍ അലഞ്ഞ് നടക്കുന്ന ആളെയാണ് പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഡി സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പൊലീസ് പിടികൂടിയ ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ന് ആറ് മണിക്ക് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നേരത്തെ കേസിലെ പ്രതിയെ കുറിച്ച് സൂചന നല്‍കുന്ന നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം പിടിയിലായ ആള്‍ കുട്ടിയുടെ കുടുംബാംഗമല്ലെന്നും മലയാളിയാണെന്നും ആണ് പുറത്ത് വരുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് സൂചന. കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. കുട്ടിയുടെ ബോധം നഷ്ടമായതോടെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരം. ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ കാണാതാകുന്നത്. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവില്‍ 20 മണിക്കൂറിന് ശേഷമാണ് പരിസരത്തെ ഓടയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
കുട്ടിയെ കാണാതായ സംഭവത്തില്‍ ഒരുവേള രക്ഷിതാക്കളേയും ബന്ധുക്കളേയും നാടോടി സംഘത്തില്‍പ്പെട്ട മറ്റുള്ളവരെയും വരെ പൊലീസ് സംശയിച്ചിരുന്നു. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെതായിരുന്നു കുട്ടി. കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications