തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേട്ടയിലെ കൊലപാതകം; സൈമണ്‍ ലാലന്‍ പറഞ്ഞത് കള്ളം, അനീഷിനെ സൈമണ് അറിയാമായിരുന്നുവെന്ന് പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: പേട്ടയില്‍ സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ അനീഷിനെ കൊലപ്പെടുത്തിയ സംഭവം വന്‍ വഴിത്തിരിവിലേക്ക്. കള്ളനാണെന്ന് തെറ്റിധരിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് സൈമണ്‍ ലാലന്‍ അനീഷിനെ കുത്തിയതെന്നാണ് സൈമണ്‍ പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴി എന്നാല്‍ ഇത് കളവാണെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. അനീഷിനെ സൈമണ് നല്ല പരിചയമുണ്ടായിരുന്നുവെന്നും അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അവരെ അവഗണിച്ചാണ് സൈമണ്‍ ലാലന്‍ അനീഷിനെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. സൈമണ്‍ ലാലന്റെയും, ഭാര്യയുടെയും, മക്കളുടെയും മൊഴിയെടുത്ത ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

രാഹുല്‍ വീണ്ടും വിദേശത്ത്: 'പട്ടായ ജയിലില്‍ നിന്നും വിട്ട് തരൂ' തായ്ലന്ഡ് പ്രസിഡന്റിനോട് പിവി അന്‍വർരാഹുല്‍ വീണ്ടും വിദേശത്ത്: 'പട്ടായ ജയിലില്‍ നിന്നും വിട്ട് തരൂ' തായ്ലന്ഡ് പ്രസിഡന്റിനോട് പിവി അന്‍വർ

സൈമണിന്റെ അക്രമത്തെ തുടര്‍ന്ന് മരണപ്പെട്ട അനീഷ് ഇതിന് മുമ്പും സുഹൃത്തായ പെണ്‍കുട്ടിയെ കാണാനായി ഇവിടെയെത്തിയിരുന്നുവെന്നും ഇത് സൈമണ്‍ ലൈലിനും അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സൈമണിനോട് മുറിയില്‍ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നുവെന്നും എന്നിട്ടും സൈമണ്‍ മുറി ചവിട്ടി തുറന്ന് അനീഷിന്റെ നെഞ്ചിലും മുതുകത്തും കുത്തുകയായിരുന്നുവെന്നും സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് പറയുന്നു.

in

മകളുടെ മുറിയില്‍ ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും കള്ളനാണെന്ന് കരുതി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അനീഷനെ കണ്ടതും പിന്നീട് തര്‍ക്കത്തിനിടെ അനീഷനെ കുത്തുകയായിരുന്നുവെന്നുമായിരുന്നു സൈമണ്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് ഇദ്ദേഹം തന്നെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അനീഷ് ജോര്‍ജിനെ പൊലീസ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബികോം രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ അനീഷും സൈമണ്‍ ലാലയുടെ മകളും പരിചയക്കാരാണെന്നും ഒരേ പള്ളിയിലാണ് ഇരുകുടുംബവും പോകുന്നതെന്നും പേട്ട റെയില്‍വേപാളത്തിന് ഇരുവശത്തുമാണ് ഇവര്‍ താമസിക്കുന്നതെന്നും ലാലന്റ വീട്ടിന്റെ 800 മീറ്റര്‍ അകലെയാണ് അനീഷ് താമസിക്കുന്നതെന്നും പുലര്‍ച്ച പൊലീസെത്തി വിവരം പറയുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് വിവരം ഇവര്‍ അറിയുന്നതെന്നുമാണ് അനീഷിന്റെ വീട്ടുകാര്‍ പറയുന്നത്.

മുഖ്യമന്ത്രിയെ മുതൽ മതപണ്ഡിതരെവരെ തെറിവിളിക്കുന്ന ക്രിമിനൽ സംഘമായി ലീഗ് മാറി: റഹീംമുഖ്യമന്ത്രിയെ മുതൽ മതപണ്ഡിതരെവരെ തെറിവിളിക്കുന്ന ക്രിമിനൽ സംഘമായി ലീഗ് മാറി: റഹീം

പ്രവാസിയായിരുന്ന ലാലന്‍ ഒന്നരവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. പേട്ട ചായക്കുടി ലൈനിലെ ഈഡന്‍ എന്ന ഈവിട്ടിലെ മുകളിലത്തെ നിലയില്‍ സൈമണും ഭാര്യയും രണ്ട് മക്കളുമാണ് താമസച്ചിരുന്നത്. പുലര്‍ച്ചെ ഈ വീട്ടില്‍ നിന്ന് വലിയ ബഹളം കേട്ടുവെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. സംഭവം നടന്നയുടന്‍ പൊലീസ് സൈമണിന്റെ ഭാര്യയെയും മക്കളും ഇവിടെ നിന്ന് മാറ്റുകയയായിരുന്നു. അതേസമയം കൊലപാതകം താനാണ് നടത്തിയെന്ന് ലാലന്‍ സമ്മതിച്ചുവെന്ന് പറയുമ്പോഴും പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണ്ണായും വിശ്വാസത്തിലെടുത്തിരുന്നില്ല. . വിശദമായ മൊഴിയെടുപ്പിലൂടെയാണ് ഒടുവില്‍ സത്യം പുറത്തുവന്നത്. ലാലന്റ മൊഴിയില്‍ പെരുത്തക്കേടുണ്ടെന്ന് അനീഷിന്റെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. കള്ളനാണെന്ന് കരുതി ആക്രമിച്ചതെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വീട്ടില്‍ സ്ഥിരമായ പോകുന്ന ആളാണ് അനീഷെന്നും ബന്ധുക്കള്‍ പറയുന്നു. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനീഷിന്റെ മതാപിതാക്കള്‍ ആരോപിച്ചിരുന്നു. വീട്ടില്‍ പ്രശ്‌നമാണെന്ന് പറഞ്ഞ് മകന് കോള്‍ വന്നതോടെയാണ് അവന്‍ അര്‍ധരാത്രി വീട് വിട്ടു ഇറങ്ങിയതെന്നും കൊലയാളിയായ ലാലന്റെ മകളോ ഭാര്യയോ ആവാം അനീഷിനെ ഫോണ്‍ ചെയ്തതെന്നും അനീഷിന്റെ കുടുംബം പറഞ്ഞു.

'ശക്തനായി വന്ന് ശക്തമായി തോറ്റു'; 'മേയറിന് അംഗീകാരം കിട്ടുന്നതിന്റെ അസൂയയാണ് മുരളീധരന്' - ശിവൻകുട്ടി'ശക്തനായി വന്ന് ശക്തമായി തോറ്റു'; 'മേയറിന് അംഗീകാരം കിട്ടുന്നതിന്റെ അസൂയയാണ് മുരളീധരന്' - ശിവൻകുട്ടി

പഠനം കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതമാണ് മകന്റേതെന്നും ഈ പെണ്‍കുട്ടിയുമായി ദീര്‍ഘകാലമായി അനീഷിന് സൗഹൃദമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന് മോനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അനീഷിന്റെ കുടുംബം പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ സൈമണ്‍ വീട്ടില്‍ ഒരു പ്രശ്‌നക്കാരനായിരുന്നുവെന്നും ഈ വിവരം പെണ്‍കുട്ടിയും അമ്മയും വീട്ടില്‍ വന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നും അവിടെ പലപ്പോഴും പ്രശ്‌നമുണ്ടാക്കുമ്പോള്‍ പോയി പരിഹരിച്ചിരുന്നത് അനീഷായിരുന്നുവെന്നും മരിക്കുന്നതിന്റെ തലേ ദിവസം മകനും പെണ്‍കുട്ടിയും അമ്മയും ലുലു മാളില്‍ പോയിരുന്നുവെന്നും അനീഷിന്റെ കുടുംബം പറഞ്ഞു. ഭാര്യയും മക്കളും വീട് വിട്ട് പുറത്തു പോകുന്നത് സൈമണ്‍ കര്‍ശനമായി വിലക്കിയിരുന്നുവെന്നും അനീഷിനൊപ്പം പുറത്തു പോയ വിവരം അറിഞ്ഞ് സൈമണ്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരിക്കാം എന്നാണ് സംശയിക്കുന്നതെന്നും അനീഷിന്റെ മാതാപിതാക്കള്‍ പറയുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പേട്ട സിഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

Thiruvananthapuram
English summary
thiruvananthapuram pettah murder case The police said that what Simon said was a lie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X