തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ചത് പോലീസുകാരന്റെ മകന്‍; 'കേസൊതുക്കാന്‍ നീക്കം'

Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. സ്കൂൾ അധികൃതരും രക്ഷിതാവും പരാതി നൽകിയിട്ടും തിരുവനന്തപുരം റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തില്ല എന്നാണ് റിപ്പോർട്ട്.

പകരം പരാതി ഒതുക്കിത്തീർക്കാൻ രക്ഷിതാവിനെയും സ്കൂൾ അധികൃതരെയും നിർബന്ധിക്കുകയായിരുന്നു എന്നും ആരോപണം ഉണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെയാണ് പോലീസ് നടപടിയിൽ നിന്ന് പിന്നോട്ട് പോയതെന്നാണ് റിപ്പോർട്ട് മാതൃഭൂമി. കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1

സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ ചിത്രം മോർഫ്ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ തിരുവനന്തപുരം റൂറൽ സൈബർ പോലീസിൽ പരാതി നൽകിയത്. സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിദ്യാർഥിനിയുടെ അശ്ലീലചിത്രം ലഭിച്ചിരുന്നത്. ഇതു പതിവായതോടെ വിദ്യാർഥിനിയുടെ പിതാവ് സ്കൂൾ അധികൃതരോടു പരാതിപ്പെട്ടു. പെൺകുട്ടിയും മാനസികപ്രയാസത്തിൽ ആയി. തുടർന്ന് സ്കൂൾ അധികൃതർ കഴിഞ്ഞ 16-ന് സൈബർ പോലീസ് സ്റ്റേഷനിൽ നേരിട്ടു പരാതി നൽകിയത്.

കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് കാമുകി; കാമുകന്‍ പോയി ചായക്കട തുടങ്ങി..പക്ഷേ പെട്ടത് കാമുകിയുംകല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് കാമുകി; കാമുകന്‍ പോയി ചായക്കട തുടങ്ങി..പക്ഷേ പെട്ടത് കാമുകിയും

2

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പരാതി നൽകിയ കാര്യം പുറത്തറിഞ്ഞതോടെ പല വിദ്യാർഥികൾക്കും വീണ്ടും അശ്ലീലചിത്രം ലഭിച്ചു. സ്കൂൾ അധികൃതർ വീണ്ടും പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. രണ്ടാമത് ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന്‌ 21-ന് പ്രതിയെ കണ്ടെത്തി.

കാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തികാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തി

3

സ്കൂളിലെ മുൻ വിദ്യാർഥിയും ഇപ്പോൾ നഗരത്തിലെ സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്നതുമായ ആൾ ആണ് അശ്ലീലചിത്രം ഉണ്ടാക്കി അയച്ചിരുന്നത്. കോവിഡ് സമയത്ത്‌ സ്കൂൾ അധികൃതർ ഓൺലൈനിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നിന്നുള്ള വിദ്യാർഥിനിയുടെ ചിത്രമാണ് ഇയാൾ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റിയത്.

പുറത്തുനിന്ന് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ച ആ അജ്ഞാതനാര്! കൊല്ലത്തെ വിചിത്ര സംഭവത്തില്‍ വന്‍ ട്വിസ്റ്റ്പുറത്തുനിന്ന് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ച ആ അജ്ഞാതനാര്! കൊല്ലത്തെ വിചിത്ര സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

4


പ്രതിയുടെ അച്ഛൻ പോലീസുകാരനാണെന്നു വ്യക്തമായതോടെയാണ്‌ കേസ് ഒതുക്കാനുള്ള ശ്രമം ആരംഭിച്ചത്. മകനുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ ആണ് എന്നാണ് ഇയാൾ പരാതിക്കാരോട് തന്റെ ജോലിയെക്കുറിച്ച് പറഞ്ഞത്. തുട
ർന്ന് ഇരുകൂട്ടരെയും ഒരുമിച്ചു വിളിച്ച് പ്രശ്നം തീർക്കാനാണ് സൈബർ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.

5

പ്രതിക്കു പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിന് വിവരം കൈമാറിയാൽ മതിയെന്നുമായിരുന്നു സൈബർ പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം എന്നാണ് പറയുന്നത്. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും പ്രതിക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും സ്കൂൾ അധികൃതരും പെൺകുട്ടിയുടെ രക്ഷിതാവും ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
Thiruvananthapuram:police did not file case in the incident of morphing the picture of a schoolgirl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X