Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈൽ മോഷ്ടിച്ച മോഷ്ടാവിനെ 10 ദിവസം കൊണ്ട് പിടികൂടി യുവതി...സിനിമാ സ്റ്റൈൽ അന്വേഷണം

യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താൻ ചെറിയ പണിയൊന്നുമല്ല യുവതി നടത്തിയത്. പത്ത് ദിവസത്തിനു ശേഷം ആണ് യുവതി തന്നെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറിയത്.

mobile31

കുറ്റാന്വേഷണ സിനിമകൾ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും ആദ്യം തൊട്ട് ആ സിനിമ അവസാനിക്കുന്നത് വരെ ആ ഒരു ആവേശത്തിലായിരിക്കും പ്രേക്ഷകർ‌..ആരായിരിക്കും കുറ്റവാളി എന്നറിയാൻ. എത്രയോ കുറ്റാന്വേഷണ സിനിമകൾ കണ്ട് ആവേശം കൊണ്ടവരായിരിക്കും നമ്മൾ.

എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു മോഷ്ടാവിനെ തേടി ഒരു യുവതി നടത്തിയ അന്വേഷണവും അതിന് സ്വീകരിച്ച വഴിയും ഒടുവിൽ അയാളിലേക്ക് അവർ എത്തിയ ആ നിമിഷവുമൊക്കെയാണ്...സിനിമയിൽ മാത്രം കണ്ട രം​ഗങ്ങൾ ജീവിതത്തിലും..സംഭവത്തെക്കുറിച്ച് വായിക്കാം....

പത്ത് ദിവസത്തിന് ശേഷം ...

പത്ത് ദിവസത്തിന് ശേഷം ...

മൊബൈൽ മോഷ്ടിച്ചു കടന്ന മോഷ്ടാവിനെയാണ് യുവതി സിനിമാ സ്റ്റൈലിൽ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താൻ ചെറിയ പണിയൊന്നുമല്ല യുവതി നടത്തിയത്. പത്ത് ദിവസത്തിനു ശേഷം ആണ് യുവതി തന്നെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറിയത്. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീറിനെയാണ് (44) മംഗലപുരത്ത് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജ പിടികൂടിയത്.

മൊബൈൽ മോഷ്ടിച്ചത് മെഡിക്കൽഷോപ്പിൽ നിന്ന്..

മൊബൈൽ മോഷ്ടിച്ചത് മെഡിക്കൽഷോപ്പിൽ നിന്ന്..

ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരിയാണ് ബഹിജ. ഈ മാസം എട്ടാം തീയതിയാണ് ഇവരുടെ മൊബൈൽ കടയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. മരുന്നു വാങ്ങാൻ മെഡിക്കൽ സ്റ്റോറിലെത്തിയ പ്രതി 12,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബഹിജ അന്നുതന്നെ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു.

സിസിടിവിയിൽ പതിഞ്ഞ പ്രതി...

സിസിടിവിയിൽ പതിഞ്ഞ പ്രതി...

സിസിടിവി പ്രതിയെ കണ്ടെത്താൻ ഉപകാരപ്പെട്ടു. അമീർ ആണ് മൊബൈൽ മോഷ്ടിച്ചതെന്ന് സി.സി.ടിവി ദൃശ്യം പരിശോധിച്ച യുവതി മനസ്സിലാക്കി. ഇതോടെയാണ് ഇയാളെ കണ്ടെത്താനുള്ള മാർ​ഗം തെളിഞ്ഞത്. ഈ ദൃശ്യവും പ്രതി അന്ന് വാങ്ങിയ മരുന്നിന്റെ പേരും പ്രദേശത്തെ മറ്റു മെഡിക്കൽ സ്‌റ്റോറുകൾക്ക് കൈമാറി. ഇന്നലെ മറ്റൊരു മെഡിക്കൽ സ്‌റ്റോറിൽ മരുന്നു വാങ്ങാനെത്തിയ മോഷ്ടാവിനെ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ തിരിച്ചറിഞ്ഞു. ഇവരാണ് ബഹിജയെ വിവരം അറിയിച്ചത്.

ഒടുവിൽ വലയിൽ

ഒടുവിൽ വലയിൽ

തുടർന്ന് യുവതി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച്, പൊലീസിനെയും കൂട്ടി സ്ഥലതേതക്ക് എ.ത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സി.സി.ടിവി കാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക്ക് വിറ്റതായി അമീർ പൊലീസിനോട് സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+