Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര വർഷത്തെ പ്രണയം; വിവാഹം കഴിഞ്ഞ് 15ാം ദിവസം ആത്മഹത്യ; 8 മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

കാട്ടക്കട: തിരുവനന്തപുരം കാട്ടക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15ാം ദിവസം നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച കേസിൽ എട്ട് മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ ( ഉണ്ണി-) ആണ് അറസ്റ്റിലായത്. തണ്ണിച്ചാം കുഴി സോന ഭവനിൽ സോന ( 22 ) കേസിലാണ് വിപിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. ദിവസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ വീട്ടിൽ സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സോനയുടെ മരണം ഭർത്താവിന്റെ ശാരീരകവും മാനസികവുമായ പീഡനത്തെ തുടർന്നാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡി വൈ എസ് പി സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

death

കഴിഞ്ഞ ജൂലായിൽ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർൽത്തോളം പ്രണയച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. വിവാഹത്തന്റെ 15ാം ദിവസം ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സോനയെ കണ്ടെത്തിയത്. ദുരൂഹത നിറഞ്ഞ കേസിൽ എട്ട് മാസങ്ങൾക്ക് ഇപ്പുറമാണ് വിപിൻ അറസ്റ്റിലായത്.

പ്രണയ വിവാഹമായിരുന്നുവെങ്കിലും വിപിൻ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളിൽ ശാരീരികമായും മർദ്ദിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് കണ്ടെത്തിയത്.

വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഇയാൾ അറിഞ്ഞില്ല എന്ന വാ​ദത്തിലും സംശയം ഉണ്ടായിരുന്നു. ഉറങ്ങിപ്പോയത് കൊണ്ടാണ് അറിയാത്തത് എന്നാണ് വിപിൻ പറഞ്ഞത്. ഇതിൽ സംശയമുണ്ടെങ്കിലും കൊലപാതകമല്ല ആത്മഹത്യയാണ് എന്ന് തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+