സംസ്ഥാനത്ത് വീണ്ടും കോളറ?; തിരുവനന്തപുരത്തെ യുവാവിന്റെ മരണം കോളറ ബാധിച്ചെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണമെന്ന് സംശയം. നെയ്യാറ്റിൻകര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് ( 26 ) മരിച്ചത്. അനുവിനാെപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു. എസ് എടിയിൽ ചികിത്സയിലുള്ള കുട്ടികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികൾക്ക് കൂടി വയറിക്കം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അനുവിന് കോളറ ബാധിച്ചിരുന്നോ എന്ന് കണ്ടെത്താൻ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017 ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് പ്രധാനായും കോളറ പരത്തുന്നത്. മലിനമായ ഭക്ഷണത്തിലും ജലത്തിലുമാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. അതിസാരം, ഛർദ്ദി, അമിതമായ ക്ഷീണം, മനം മറിച്ചൽ, കുഴിഞ്ഞ കണ്ണുകൾ, വരണ്ട വായ, അമിതമായ ദാഹം, വരണ്ട ചർമം, മൂത്രമില്ലാത്ത അവസ്ഥ, കുറഞ്ഞ രക്തസമ്മർദം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം കോളറയുടെ ലക്ഷണങ്ങളാണ്.












Click it and Unblock the Notifications