തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോതയാർ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ മുങ്ങിമരിച്ചു

  • By Desk
Google Oneindia Malayalam News

കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ പേച്ചിപ്പാറയ്ക്ക് അടുത്തുള്ള കോതയാറിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ രണ്ട് വിദ്യാർത്ഥികളും മുൻ താൽക്കാലിക ജീവനക്കാരനും മുങ്ങിമരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദുരന്തം. നാലാംവർഷ എം എസ്‌ സി ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി വിദ്യാർത്ഥി പാറശാലയ്ക്ക് സമീപം നല്ലൂർവട്ടം പ്ളാമൂട്ടിക്കട വിഷ്ണുനിവാസിൽ വിജയന്റെ മകൻ വിഷ്ണു ( 24), ബി. എസ്‌ സി അഗ്രികൾച്ചർ അവസാന വർഷ വിദ്യാർത്ഥി ശ്രീകാര്യം പാങ്ങപ്പാറ വിവേക് വില്ലയിൽ സുഭാഷിന്റെ മകൻ ശന്തനു (24), താത്കാലിക ജീവനക്കാരനായിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടിൽ മോഹനന്റെ മകൻ അരുൺ മോഹൻ (23) എന്നിവരാണ് മരിച്ചത്.

രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെരാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ

ശന്തനു കാൻസർ ചികിത്സയിലായിരുന്നു. വിനോദ യാത്രയ്ക്കെത്തിയ യുവാക്കൾ നദിയിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി ആഴമുള്ള ഭാഗത്ത് വീണതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് കുലശേഖരം ഇൻസ്‌പെക്ടർ രാജസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇവരെ കരയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

kothayarriverdeath

ഈ ഭാഗത്ത് കോതയാറിൽ രണ്ട് കുളിക്കടവാണുള്ളത്.സാധാരണ രണ്ടിടത്തും എപ്പോഴും ആൾക്കാരുണ്ടാവും. ഇതിനിടയിലുള്ള മറ്റൊരു സ്ഥലത്താണ് മൂവരും കുളിക്കാനിറങ്ങിയത്. പടവുകളില്ലാത്ത ആഴമുള്ളസ്ഥലമാണ് ഇത്. ആദ്യം വെള്ളത്തിലിറങ്ങിയ യുവാവ് ആഴത്തിൽപ്പെട്ടതോടെ മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാവാമെന്ന് നാട്ടുകാർ പറയുന്നു.

Thiruvananthapuram
English summary
Three drowned and dies in Kothayar river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X