ട്രാക്കില്‍ വയോധികയുടെ മൃതദേഹം; വന്ദേഭാരത് ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ വൈകി
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകിയോടുന്നു. ഇന്ന് രാവിലെ മുരുക്കുംപുഴയ്ക്കുംം കടയ്ക്കാവൂരിനും ഇടയിലെ ട്രാക്കിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട സമ്പർക്ക്ക്രാന്തി എക്സപ്രസ് ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് കരുതുന്നത്. ട്രാക്കിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയായിരുന്നു.
തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സപ്രസ് ഒരു മണിക്കൂറിലേറെ ചിറയൻകീഴ് സ്റ്റേഷനിൽ നിർത്തിയിട്ടു. വന്ദേ ഭാരത് കൂടതെ വേണാട്, ജനശതാബ്ദി, പരശുറാം എന്നീ ട്രെയിനുകളും നിലവില്‍ വൈകി ഓടുകയാണ്.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലോക്കോ പൈലറ്റാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വിവരം അറിയിച്ചത്. പരിസരവാസിയായ സ്ത്രീയാണ് മരിച്ചതെന്നാണ് സൂചന. പോലീസ് എത്തി മൃതദേഹം ട്രാക്കിൽ നിന്ന് നീക്കം ചെ്യത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. തെക്ക് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതത്തിന് തടസം ഉണ്ടായില്ല.












Click it and Unblock the Notifications