തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശത്തില്‍ 4 പഞ്ചായത്ത് പിടിച്ചെടുത്തു, 2019ലും നമ്പര്‍ വണ്‍, ആറ്റിങ്ങലില്‍ യുഡിഎഫിന് എഡ്ജ്!!

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് കടുത്ത പ്രതീക്ഷയാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്ളത്. 2016ല്‍ വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം ജയിച്ച മണ്ഡലത്തില്‍ 2019 മുതല്‍ അവര്‍ക്ക് കഷ്ടകാലമാണ്. തദ്ദേശത്തില്‍ അടക്കം കോണ്‍ഗ്രസിന്റെ വലിയ നേട്ടം അവിടെ പറയാനുണ്ട്. ആകെ പ്രതീക്ഷ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയാണ് ഇത്തവണയും മത്സരത്തിനുള്ളതെന്നതാണ്. അതേസമയം കോണ്‍ഗ്രസിനേക്കാള്‍ ബിജെപി ഇവിടെ സിപിഎമ്മിനെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആറ്റിങ്ങലില്‍ കാര്യങ്ങള്‍ ഇഞ്ചോടിഞ്ചാണ്. കോണ്‍ഗ്രസ് തൊട്ടുപിന്നല്‍ തന്നെയുണ്ട്.

ആറ്റിങ്ങലില്‍ ആരും സേഫല്ല

ആറ്റിങ്ങലില്‍ ആരും സേഫല്ല

1957ലാണ് ആറ്റിങ്ങല്‍ മണ്ഡലം വരുന്നത്. 2016 വരെ തന്നെ തിരഞ്ഞെടുപ്പില്‍ ആരെയും സ്ഥിരമായി പിന്തുണച്ച ചരിത്രമില്ല മണ്ഡലത്തിന്. അതുകൊണ്ട് മുന്‍തൂക്കം ആര്‍ക്കുമില്ല. ബി സത്യന്‍ 40383 വോട്ടിനാണ് 2016ല്‍ ആറ്റിങ്ങലില്‍ നിന്ന് ജയിച്ചത്. സിപിഎം ആ നേട്ടത്തില്‍ വല്ലാതെ മതി മറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ച് കൊല്ലം കൊണ്ട് കാര്യമാകെ മാറി. 2011ലും സത്യന്‍ ഇവിടെ ജയിച്ചിരുന്നു. ഇത്തവണ സിപിഎമ്മിനെ ജയിപ്പിക്കാന്‍ ഇവിടെ സത്യനില്ല. പകരം ഒഎസ് അംബികയെന്ന പുതുമുഖമാണ് വരുന്നത്.

എതിരാളികള്‍ ഇവര്‍

എതിരാളികള്‍ ഇവര്‍

2016ല്‍ യുഡിഎഫ് ആര്‍എസ്പിക്ക് നല്‍കിയ സീറ്റാണ് ആറ്റിങ്ങല്‍. ഇത്തവണയും ആര്‍എസ്പി തന്നെയാണ് ഇവിടെ മത്സരിക്കുന്നത്. അഡ്വ. എ ശ്രീധരനെയാണ് ഇവിടെ ആര്‍എസ്പി മത്സരിപ്പിക്കുന്നത്. എന്‍ഡിഎക്ക് വേണ്ടി യുവമോര്‍ച്ചാ നേതാവ് പി സുധീറും മത്സരിക്കുന്നു. തദ്ദേശത്തിലും ലോക്‌സഭയിലും മികച്ച നേട്ടമാണ് ഈ രണ്ട് മുന്നണികളും സ്വന്തമാക്കിയത്. പതിനായിരത്തില്‍ താഴെ ലീഡിലേക്ക് എല്‍ഡിഎഫ് വീണു. ബിജെപിയുടെ മുന്നേറ്റവും നിര്‍ണായക പഞ്ചായത്തുകള്‍ നഷ്ടമായതും സിപിഎമ്മിന് വലിയ പ്രതിസന്ധിയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ജാതിസമവാക്യങ്ങള്‍ ആറ്റിങ്ങലില്‍ വളരെ നിര്‍ണായകമാണ്. 2011ല്‍ ബി സത്യനെ സിപിഎം ഇറക്കുന്നത് തന്ത്രപരമായിട്ടായിരുന്നു. അന്ന് 30065 വോട്ടിന്റെ ബലത്തില്‍ സത്യന്‍ ജയിച്ചു. 2016ല്‍ അത് 40000 കടന്നു. എന്നാല്‍ ശബരിമല വിഷയമെല്ലാം ആളിക്കത്തുകയും, രാഹുല്‍ ഗാന്ധിയുടെ വരവോടെ ഉണ്ടായ തരംഗവും കാര്യങ്ങളെ മാറ്റിമറിച്ചു. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ 3824 വോട്ടിന് യുഡിഎഫ് മുന്നിലെത്തി. മണ്ഡലത്തില്‍ 38247 വോട്ടിന് അടൂര്‍ പ്രകാശ് ജയിക്കുകയും ചെയ്തു. എന്‍ഡിഎ പിടിച്ചത് 248081 വോട്ടാണ്.

തദ്ദേശത്തിലും പിഴച്ചു

തദ്ദേശത്തിലും പിഴച്ചു

തദ്ദേശത്തില്‍ സംസ്ഥാനത്ത് മൊത്തമായി ഇടതുപക്ഷം നേട്ടമുണ്ടാക്കി. പക്ഷേ അവര്‍ക്ക് തിരിച്ചടിയുണ്ടായ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. എല്‍ഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന വക്കം, ചെറുന്നിയൂര്‍, കിളിമാനൂര്‍, പുളിമാത്ത് പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഈ പഞ്ചായത്തുകളില്‍ ഇത്തവണ വോട്ടുനഷ്ടം സിപിഎമ്മിന് ഉറപ്പാണ്. കോണ്‍ഗ്രസ് മണ്ഡലം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. വനിത സ്ഥാനാര്‍ത്ഥിയായത് തിരിച്ചടിയാവുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.

ഭയം ബിജെപിയെ

ഭയം ബിജെപിയെ

സിപിഎമ്മിനെ ഏറ്റവും ഞെട്ടിക്കുന്നത് ബിജെപിയുടെ വരവാണ്. എല്‍ഡിഎഫ് സ്വന്തം കോട്ടയായി കണ്ടിരുന്ന കരവാരം പഞ്ചായത്തില്‍ ബിജെപി തദ്ദേശത്തില്‍ ഭരണം പിടിച്ചിരുന്നു. ഇതടക്കമുള്ളവ നിയമസഭയില്‍ തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയില്‍ കോണ്‍ഗ്രസും ബിജെപിയും സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹിന്ദു വിശ്വാസികളില്‍ ഇവിടെ സിപിഎമ്മില്‍ നിന്ന് അകന്നിരിക്കുകയാണ്. അതാണ് മണ്ഡലത്തില്‍ ശബരിമല സജീവമാക്കി നിര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശ്രമിക്കുന്നത്.

2011 മുതല്‍

2011 മുതല്‍

ബിജെപി 2011 മുതല്‍ കാര്യമായ മുന്നേറ്റം മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. 2011ല്‍ 4844 വോട്ടാണ് ബിജെപിക്കുണ്ടായിരുന്നത്. 2016ല്‍ അവര്‍ എന്‍ഡിഎ മുന്നണിയായിട്ടായിരുന്നു മത്സരിച്ചത്. അവിടെ നിന്ന് 27602 വോട്ടാണ് കഴിഞ്ഞ തവണ നേടിയത്. ഇവിടെ ബിജെപി വര്‍ധിപ്പിക്കുന്ന ഓരോ വോട്ടും സിപിഎമ്മിനാണ് ദോഷം ചെയ്യുക. സത്യനെ പോലെ ജനകീയനായ ഒരു നേതാവല്ല ഇത്തവണ സിപിഎമ്മിന് വേണ്ടി മത്സരത്തിനുള്ളത്. പുതുമുഖം വരുന്നത് അവസരമായി കണ്ട് മണ്ഡലം പിടിക്കാനാണ് ആര്‍എസ്പിക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Recommended Video

cmsvideo
Election 2021-തവനൂരിൽ അതിശക്തമായ പോരാട്ടം | Oneindia Malayalam
നേമവും കഴക്കൂട്ടവും

നേമവും കഴക്കൂട്ടവും

നേമവും കഴക്കൂട്ടവും കോണ്‍ഗ്രസ് കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. നേമത്ത് കരുണകാരന്റെ മകന്‍ എന്ന ഇമേജും പഴയ കാല അനുഭവങ്ങളും പറഞ്ഞാണ് കെ മുരളീധരന്‍ ആളെ കൂട്ടുന്നത്. കഴക്കൂട്ടത്ത് എസ്എസ് ലാല്‍ സൗമ്യനായ അന്താരാഷ്ട്ര നേതാവെന്ന ഇമേജില്‍ മുന്നോട്ട് വന്നിരിക്കുകയാണ്. കടകംപള്ളി സുരേന്ദ്രന് ഇവിടെ മുന്‍തൂക്കമുണ്ട്. പക്ഷേ ബിജെപിയും കോണ്‍ഗ്രസും രണ്ട് വ്യത്യസ്ത രീതിയില്‍ പ്രചാരണത്തെ കൊണ്ടുപോകുന്നത് കടകംപള്ളിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. രണ്ടിടത്തും ശബരിമല തന്നെ സജീവ വിഷയം.

Thiruvananthapuram
English summary
udf have an edge in attingal, cpm fearing bjp more than udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X