Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊക്കെ എന്ത്': ചിന്തയുടെ കാര്‍ മണ്ണില്‍ താണു, ഡ്രൈവിംഗ് സ്‌കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ കാര്‍ മണ്ണില്‍ പൂഴ്ന്നപ്പോള്‍ പുറത്തെടുത്തത് മന്ത്രി സജി ചെറിയാന്‍. ചിറയിന്‍കീഴ് ഭാഗത്ത് തീരസദസ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയാണ് ഡ്രൈവിംഗ് സ്‌കില്‍ പുറത്തെടുത്ത് ചിന്ത ജെറോമിന്റെ കാര്‍ കയറ്റിയെടുത്തത്. പരിപാടി കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു മന്ത്രി ചിന്തയുടെ കാര്‍ കണ്ടത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊലീസുകാരും നാട്ടുകാരും ഡ്രൈവര്‍മാരും പല തവണ ശ്രമിച്ചിട്ടും കാര്‍ പൂഴിയില്‍ നിന്ന് അനങ്ങിയില്ല. ടയര്‍ മണ്ണില്‍ പൂഴ്ന്ന് കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട സജി ചെറിയാന്‍ കാറിലേക്ക് കയറി ഈ സമയത്ത് അവിടെ കൂടി നിന്ന എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

saji cherian

ചിന്തയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ സ്‌കില്‍ പരീക്ഷിച്ച് നോക്കാമെന്ന് മന്ത്രിയും. മന്ത്രി ആദ്യം വണ്ടി പുറകോട്ടെടുത്തു. ഒപ്പം നിന്നവര്‍ വണ്ടിയെ തള്ളി സഹായിച്ചു. പിന്നാലെ വണ്ടി വീണ്ടും മുന്നോട്ടെടുത്തപ്പോള്‍ മണ്ണില്‍ കുടുങ്ങി. പിന്നാലെ കുറച്ച് മണ്ണും കല്ലും മുന്‍ ഭാഗത്തെ ടയറില്‍ കൊണ്ടിടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

പിന്നാലെ ഗിയര്‍ ഫസ്റ്റിലിട്ട് നിഷ്പ്രയാസം തന്നെ മന്ത്രി തന്നെ വാഹനം മുന്നോട്ട് കയറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ സജി ചെറിയാന്‍ തന്നെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലില്‍ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കില്‍ ഒക്കെ പുറത്തെടുത്തു- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഡ്രൈവിങ്ങിനും അപ്പുറം ഒരാള്‍ക്ക് ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ മന്ത്രിയായിരുന്നിട്ടും നേരിട്ട് അതിലേക്ക് തുനിഞ്ഞിറങ്ങിയ പ്രിയ സഖാവേ താങ്കള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നും ഒരു മാതൃകയാണ് ഞങ്ങള്‍ക്ക് അഭിമാനമാണ് ആവേശമാണ് - ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നവര്‍ വിചാരിച്ചാല്‍ വണ്ടി കയറുകയില്ല. പുറത്തു നില്‍ക്കുന്നവര്‍ നല്ല ഫോഴ്‌സില്‍ തള്ളിയാല്‍ മാത്രമേ വാഹനം കയറുകയുള്ളൂ. അതിനോടൊപ്പം ഡ്രൈവര്‍ക്ക് ആക്‌സിലേറ്റര്‍ കൊടുക്കാം. അല്ലാത്തപക്ഷം ടയര്‍ കറങ്ങുകയും മണ്ണില്‍ താന്നു പൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+