വിഴിഞ്ഞം ഉപരോധ സമരത്തില്‍ സ്തംഭിച്ച് തലസ്ഥാന നഗരം: 70 പേര്‍ക്ക് വിമാന യാത്ര മുടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സ്തംഭിച്ച് തലസ്ഥാന നഗരം. ദശീയ പാത മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വരെ എട്ടിടത്താണ് വള്ളവും വലയുമായി സമരക്കാര്‍ തടിച്ചുകൂടിയത്. പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു. കൃത്യ സമയത്ത് വിമാനത്താവളത്തിലെത്താനാകാതെ ഏഴുപതോളം പേര്‍ക്ക് യാത്ര മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്.
വള്ളവും വലയും മീന്‍കുട്ടയുമായി മത്സ്യത്തൊഴിലാളികള്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. ചാക്ക ബൈപ്പാസ് ജംഗ്ഷനില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. സമരക്കുരുക്കില്‍ പെട്ട ആള്‍സെയിന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബസ്സ് ഒന്നര മണിക്കൂര്‍ അനങ്ങാതെ കിടന്നു. വിമാനത്താവളത്തിലേക്കുള്ള റോഡുകളും സമരക്കാര്‍ ഉപരോധിച്ചതോടെ 70 ഓളം പേര്‍ക്ക് യാത്ര മുടങ്ങി. ജീവനക്കാര്‍ കൃത്യസമയത്ത് എത്താത്തിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വിമാനവും വൈകി.

ഫ്‌ലൈ ഓവറിന് മുകളിലും താഴെയും സര്‍വ്വീസ് റോഡുകളും ഉപരോധക്കാര്‍ കയ്യടക്കി. ബാഗ് ചുമന്നാണ് പല യാത്രക്കാരും വിമാനത്താവളത്തിലേക്ക് എത്തിയത്. എന്നാല്‍ പലര്‍ക്കും സമയം വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ജീവനക്കാര്‍ സമയത്ത് എത്താനാകാതെ മൂന്ന് വിമാനം വൈകിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആറ്റിങ്ങലില്‍ സമരക്കാര്‍ ആംബുലന്‍സ് തടഞ്ഞെന്ന പരാതിയുണ്ട്.
അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതിനിടെ, വ്ിഴിഞ്ഞ സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. മുഖ്യമന്ത്രി എന്തുകൊണ്ടാണ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകാത്തത്? പോകുന്ന മന്ത്രിമാര്‍ക്കൊന്നും ഒരു ഉറപ്പും നല്‍കാനാകുന്നില്ല. സമരക്കാരുമായി സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അദനിയുടെ നിലപാടാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും ആവശ്യപ്പെട്ടു. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാമെന്ന് മനസുള്ളവര്‍ സമരസമിതി നേതൃത്വത്തിലുണ്ട്. എന്നിട്ടും സമരം നിര്‍ത്തിവെക്കാന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് വി ശിവന്‍ കുട്ടി ആരോപിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി തദ്ദേശവാസികള്‍ക്കടക്കം നിരവധി തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്നതാണ്. ഭാവി തലമുറയെ കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications