Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; മേയിൽ ട്രയൽ റൺ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ‌ ഒത്തുതീർത്തെന്നും അദാനി ​ഗ്രൂപ്പ് അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിർമ്മാണം വേ​ഗത്തിൽ പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കും എന്നാണ് അദാനി വിഴിഞ്ഞം പോർട്ടിന്റെ സി ഇ ഒ ആയി ചുമതലയേറ്റ പ്രദീപ് ജയരാജൻ പറഞ്ഞു.

vixhinjam

വിഴിഞ്ഞത്ത് നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷോപ്പിം​ഗ് കമ്പനികളുമായുള്ള ചർച്ച അന്തിമ ഘട്ടങ്ങളിലാണ് എന്നാണ് വിവരം. മേയ് - ജൂൺ മാസങ്ങളിൽ തുറമുഖത്തിന്റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാകും.

പതിനായിരം കോടിയാണ് അദാനി ​ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുഖമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാക്കും എന്ന് സ്ഥാനം ഒഴിയുന്ന സി ഇ ഒ രാജേഷ് ത്സാ പറഞ്ഞു. പുതിയതായി തുടങ്ങിയ അദീനി സിമൻസിന്റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോർട്സിൻറെ എം ഡി സ്ഥാനത്ത് തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+