തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേമത്ത് ആര്? മികച്ച സ്ഥാനാർത്ഥിയെന്ന് ചെന്നിത്തല, ശശി തരൂരിന്റെ പേര് തള്ളി പ്രതിപക്ഷ നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ഊർജ്ജിതമാകുന്നതിനിടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പരാമർശിച്ച് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂരിനെ നേമത്ത് സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ബിജെപി നേമത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

നേമത്ത് ആര്

നേമത്ത് ആര്


നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാക്കുകയെന്ന് വ്യക്തമാക്കിയ ചെന്നിത്തല അതാരായിരിക്കുമെന്ന സൂചനകളൊന്നും തന്നെ നൽകിയിട്ടില്ല. അതേസമയം തന്നെ ശശി തരൂർ പാർലമെന്റ് അംഗമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ചെന്നിത്തലയെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 എവിടെ നിന്നാലും വിജയം

എവിടെ നിന്നാലും വിജയം

പാർട്ടിക്കുള്ളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അന്തിമ രൂപമായിട്ടില്ലെന്നും നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം മനസ്സിലുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിലവിൽ പാർലമെന്റ് അംഗമായ ശശി തരൂരിനെക്കുറിച്ച് ഇപ്പോഴൊരു ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂർ എവിടെ നിന്നാലും വിജയിക്കുന്നയാളാണെന്നും നല്ല മനുഷ്യനാണെന്നും അന്താരാഷ്ട്ര തലത്തിൽ തന്നെ
പ്രാധാന്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ചെന്നിതല കൂട്ടിച്ചേർത്തു.

 ലോക്സഭാ തിരഞ്ഞെടുപ്പിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരനെയും അടൂർ പ്രകാശിനെയും ഹൈബി ഈഡനെയും സ്ഥാനാർത്ഥികളാക്കിയത് യുഡിഎഫിന് മേൽക്കൈ നൽകിയിരുന്നു. ഇതിനൊപ്പം രാഹുൽ ഗാന്ധി കൂടി വയനാട്ടിൽ നിന്ന് മത്സരിച്ചതും നിർണ്ണായകമായി. ഈ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള നീക്കങ്ങൾ കോൺഗ്രസിൽ നിന്ന് ഉണ്ടാകുമെന്ന സൂചനയും ചെന്നിത്തല ഇതോടെ നൽകിയിട്ടുണ്ട്.

 മുൻതൂക്കം എൽഡിഎഫിന്

മുൻതൂക്കം എൽഡിഎഫിന്

തദ്ദേശ തിരഞ്ഞെടുപ്പിൽ എപ്പോഴും എൽഡിഎഫിനാണ് മുൻ തൂക്കം ലഭിക്കുകയെന്നും 2010ൽ മാത്രമാണ് ഇതിൽ വ്യത്യസ്തമായത്. അന്ന് താൻ കെപിസിസി പ്രസിഡന്റായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രാദേശിക വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ഉൾപ്പെടെ എല്ലാക്കാര്യങ്ങളും ചർച്ചയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Thrissur police took case against JP Nadda and BJP workers

Thiruvananthapuram
English summary
Who will be contests from Nemom constituency? Ramesh Chennithala skips name of the candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X