രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഓട്ടോയില്‍ പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഓട്ടോ റിക്ഷയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത് എന്നാണ് സൂചന.
മുട്ടത്തറ സ്വദേശിയായ 35കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. അട്ടക്കുളങ്ങരയില്‍ നിന്നാണ് യുവതി ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവറെ യുവതിക്ക് നേരത്തെ പരിചയമുണ്ടെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ യാത്രാ മധ്യേ പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തിയാണ് യുവതിയെ കടന്നുപിടിച്ചത്. ഓട്ടോയുടെ വശങ്ങളിലെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു.

യുവതി പിന്നീട് ഓട്ടോയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. മറ്റൊരു ഓട്ടോയിലാണ് വീട്ടിലെത്തിയത്. ശേഷം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ജിജാസ് എന്ന ഓട്ടോക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുമ്പും ക്രമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. പോക്‌സോ കേസിലും നേരത്തെ പ്രതിയായിട്ടുണ്ട്.
മുട്ടത്തറ സ്വദേശിയാണ് പ്രതി ജിജാസ്. ബലാല്‍സംഗ കേസിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായിട്ടുള്ളത്. ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ കീഴ്‌പ്പെടുത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. അട്ടക്കുളങ്ങര ഭാഗത്ത് ജോലി ചെയ്യുന്ന സ്ത്രീ രാത്രിയാണ് ജോലി കഴിഞ്ഞ് മടങ്ങാറുള്ളത്. പ്രതിക്കും യുവതിക്കും പരസ്പരം അറിയാമായിരുന്നുവത്രെ. രാത്രിയായതിനാല്‍ പരിചയമുള്ള ഓട്ടോക്കാരന്‍ എന്ന നിലയിലാണ് വിളിച്ചത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ യുവതി നേരിടുന്നു. ഫോര്‍ട്ട് പോലീസില്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത് പോലീസിന് ആശ്വാസമാണ്. പ്രതിക്കെതിരെ നിലവില്‍ ഒമ്പത് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിരുവനന്തപുരം നഗരത്തില്‍ ഒരിടവേളയ്ക്ക് ശേഷമാണ് സ്ത്രീ ആക്രമിക്കപ്പെടുന്നത്. കനകക്കുന്ന്, മ്യൂസിയം, പേരൂര്‍ക്കട, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെല്ലാം നേരത്തെ സ്ത്രീകള്‍ക്കെതിരായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications