പിണങ്ങിപോയ കാമുകനെ തിരിച്ചെത്തിക്കാന്‍ യുവതിയുടെ 'അറ്റകൈ'; ഞരമ്പ് മുറിച്ചെന്ന് കാണിക്കാന്‍ തക്കാളി സോസ്
തിരുവനന്തപുരം: കാമുകന്റെ പിണക്കം മാറ്റാന്‍ ആത്മഹത്യാശ്രമ നാടകവുമായി യുവതി. തിരുവനന്തപുരം കരമനയില്‍ ഇന്നലെ വൈകീട്ടോടെ ആയിരുന്നു സംഭവം. മൂന്ന് വര്‍ഷമായി ഒന്നിച്ച് ജീവിക്കുകയാണ് യുവതിയും കാമുകനും.
പിണങ്ങിപ്പോയ കാമുകനെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി തക്കാളി സോസുപയോഗിച്ച് നടത്തിയ ആത്മഹത്യാ നാടകം പൊലീസിനേയും സോഷ്യല്‍ മീഡിയ അധികൃതരേയുമാണ് വലച്ചത്. സംഭവം ഇങ്ങനെയാണ്...
മേലാറന്നൂര്‍ സ്വദേശിനിയും വിവാഹതിയുമായ യുവതി ആറ് വയസുള്ള കുട്ടിയുടെ അമ്മയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി നെയ്യാറ്റിന്‍കര സ്വദേശിയായ കാമുകനൊപ്പം ലിവിംഗ് ടുഗെദര്‍ റിലേഷനിലാണ് ഇവര്‍. കഴിഞ്ഞ ദിവസം വൈകീട്ട് ഇവര്‍ ചെറിയ രീതിയില്‍ വഴക്കിട്ടു.
സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്.എസ്.എസ്
ഇതിന് പിന്നാലെ കാമുകന്‍ വീട് വിട്ടിറങ്ങി. ഏറെ നേരമായും വീട്ടിലേക്ക് തിരികെയെത്തിയില്ല. ഇതോടെയായിരുന്നു യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൈഞരമ്പുകള്‍ മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകുന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയായിരുന്നു യുവതിയുടെ 'അറ്റകൈ' പ്രയോഗം.
'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്
ഇതിന് പുറമേ ഫാനില്‍ തൂങ്ങി മരിക്കാന്‍ ഇട്ട കുരുക്കും യുവതി ഇന്‍സ്റ്റഗ്രാം ലൈവില്‍ കാണിച്ചു. സംഭവം അറിഞ്ഞ ഇന്‍സ്റ്റഗ്രാം അധികൃതര്‍ വിവരം ഉടനെ തന്നെ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയായിരുന്നു.
യുവതിയുിടെ പ്രൊഫൈല്‍ അതിവേഗം കണ്ടെത്തിയ സൈബര്‍ സെല്‍ വിവരം ചേര്‍ത്തല, കരമന പൊലീസിന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട് പൊലീസ് കണ്ടെത്തിയത്.
എന്നാല്‍ വീട്ടിലെത്തയ പൊലീസുകാര്‍ യാതൊരു പരിക്കും ഇല്ലാതെ വാതില്‍ തുറന്ന യുവതിയെ കണ്ട് ഞെട്ടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൈഞരമ്പ് മുറിച്ചിരുന്നില്ല എന്നും കൈയില്‍ പുരട്ടിയത് തക്കാളി സോസ് ആണെന്നു യുവതി പറഞ്ഞത്. ഒടുവില്‍ ഇരുവരെയും താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.