3 വയസുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി അതിക്രമിച്ചു; പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40000 പിഴയും
പെണ്‍കുട്ടിയുടെ വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

തൃശൂര്‍: 3 വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗീക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. വീട്ടില്‍ അതിക്രമിച്ചു കയറി 3 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിലെ പ്രതിയായ എരുമപെട്ടി മടപറമ്പ് ദേശത്ത് ചുള്ളിപറമ്പില്‍ വീട്ടില്‍ സബീഷ് (42) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ എസ് വിധി പ്രഖ്യാപിച്ചത്.
2020 ആഗസ്റ്റ് മാസത്തിലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കാര്യത്തിന് കുട്ടിയുടെ മാതാപിതാക്കള്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ.എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കറ്റ് അമൃതയും ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
എരുമപ്പെട്ടി പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന, കെ.കെ ഭൂപേഷ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് നടത്തിയും എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ആയിരുന്ന എംബി ലത്തീഫ് തുടരനേഷണം നടത്തി അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന പി.ബി മിനിയും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മധുവും, ആന്റോയും ഉണ്ടായിരുന്നു












Click it and Unblock the Notifications