Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു, അച്ഛനും ബന്ധുവിനും പരിക്ക്

തൃശൂര്‍: അതിരപ്പള്ളി കണ്ണന്‍കുഴയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ പിതാവ് നിഖിലിനും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് സന്ധ്യയോടെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ മറ്റൊരു ബന്ധു കുട്ടിയുടെ അമ്മയുടെ അച്ഛന്‍ ജയനാണ്.

1

നിഖിലും കുടുംബവുമടക്കം മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി അതിരപ്പിള്ളിയില്‍ എത്തിയതായിരുന്നു. വൈകീട്ട് ആറരയോടെ കണ്ണംകുഴിയിലാണ് ദാരുണമായ സംഭവം നടന്നത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പ്പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്ന് പേരും ചിതറിയോടുകയായിരുന്നു. ഇതിനിടെ കുട്ടി നിലത്തുവീഴുകയും ആന ആഗ്നിമിയയെ ചവിട്ടുകയുമായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് നിഖിലിനും ഭാര്യാപിതാവിനും പരിക്കേറ്റത്.

മൂന്ന് പേരെയും ഉടനെ ചാലക്കുടിയില്‍ സെന്റ് ജെയിന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഗ്നിമിയ മരിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് ആനയെ ഓടിച്ചത്. പ്രദേശത്തെ കാട്ടാന ഭീഷണിയെ കുറിച്ച് നാട്ടുകാര്‍ പലപ്പോഴായി പരാതികള്‍ പറഞ്ഞിരുന്നെങ്കിലും അധികാരികള്‍ ഗൗരവത്തോടെ കണ്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+