Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ നിന്ന് 14കാരന്‍ ആംബുലന്‍സുമായി മുങ്ങി; തൃശൂര്‍ നഗരത്തില്‍ ചുറ്റിയടിച്ചത് 8 കി.മി

തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ മുന്നില്‍ കിടന്ന 108 ആംബുലന്‍സ് ഡ്രൈവറുടെ കണ്ണിവെട്ടിച്ച് എടുത്ത 14 വയസുകാരന്‍ എട്ട് കിലോ മീറ്റര്‍ ഓടിച്ചു. തുടര്‍ന്ന് വാഹനം ഓഫായതോടെ കുട്ടി പുറത്തേക്കിറങ്ങി. കുട്ടിയെ കണ്ട് അസ്വഭാവികത തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയച്ചു. ഇതിന് പിന്നാലെ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലത്തെത്തി. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

1

കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്താം ക്ലാസുകാരന്‍. മകനെ ആശുപത്രിയില്‍ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ആംബുല്‍സ് ഓടിച്ച് പോയെന്ന വിവരം അറിഞ്ഞത്. ഡ്രൈവര്‍ വാഹനത്തിനകത്ത് തന്നെ താക്കോല്‍ വച്ച് പുറത്തിറങ്ങിയ സമയത്താണ് വാഹനം കുട്ടി തട്ടിയെടുത്തത്.

2

ആശുപത്രിയില്‍ നിന്ന് വാഹനവുമായി പുറത്തിറങ്ങിയ കുട്ടി നേരെ ഒല്ലൂര്‍ റോഡിലേക്കാണ് പോയത്. .്‌ലൂര്‍ സെന്ററില്‍ എത്തിയ ശേഷം വലത്തോട്ട് തിരിഞ്ഞ് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലേക്ക് കയറി. തുടര്‍ന്ന് റെയില്‍വെ ക്രോസ് മറികടന്നു. ഇത് കഴിഞ്ഞതിന് തൊട്ടുമുമ്പുള്ള വളവിലാണ് വാഹനം ഓഫായത്. ഇതോടെ തള്ളി സഹായിക്കാന്‍ നാട്ടുകാര്‍ എത്തി.

3

എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്ക് അസ്വഭാവികത തോന്നി. കുട്ടിയുടെ കയ്യില്‍ ഡ്രിപ്പിട്ട സൂചിയുണ്ടായിരുന്നു. ഇത് നാട്ടുകാരുടെ സംശയം വര്‍ദ്ധിപ്പിച്ചു. അപ്പോഴേക്കും ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ്്‌ലൂര്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടിയെയും ആംബുലന്‍സും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നീട് വാഹനം തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

4

ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ച് വെള്ളമെടുക്കാനായി പോയപ്പോഴാണ് ആംബുലന്‍സ് കാണാതായതെന്ന് ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് ജി പി എസ് സഹായം തേടുകയായിരുന്നു. ഒല്ലൂര്‍ ഭാഗത്തേക്കാണ് വാഹനം പോയതെന്ന് മനസിലായി. ഇതോടെ തൊട്ടടുത്തുള്ള ആംബുലന്‍സിന്റെ സഹായം തേടി. അങ്ങനെ ഇവര്‍ ഉടന്‍ തന്നെ വാഹനത്തിന്റെ അടുത്ത് എത്തുകയായിരുന്നു.

5

സംഭവത്തില്‍ ഡ്രൈവര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അനുവാദം കൂടാതെ ആംബുലന്‍സ് കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മണിക്കൂറുകളോളം കുട്ടിയുടെ കയ്യില്‍ ആംബുലന്‍സ് ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കുട്ടിയെ ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+